ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

സേവന കയറ്റുമതിയില്‍ 27 ശതമാനം വര്‍ധനവ്

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സേവന കയറ്റുമതി 2022-23 ല്‍ 26.6 ശതമാനം ഉയര്‍ന്ന് 322 ബില്യണ്‍ ഡോളറിലെത്തി. സേവന ഇറക്കുമതി അതേസമയം 22.2 ശതമാനം വര്‍ധനവോടെ 179.7 ബില്യണ്‍ ഡോളറാണ്.142.5 ബില്യണ്‍ ഡോളറിന്റെ സേവന വ്യാപാര മിച്ചം.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 124.5 ബില്യണ്‍ ഡോളറിന്റെ ക്യുമുലേറ്റീവ് വ്യാപാരകമ്മി (അറ്റ കയറ്റുമതി) ആണ് രാജ്യത്തിനുള്ളത്.വിവരസാങ്കേതിക വിദ്യ (ഐടി) മുതല്‍ വിദേശത്തുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും നല്‍കുന്ന സേവനങ്ങള്‍ വരെയാണ് ഇന്ത്യയുടെ സേവന കയറ്റുമതി. റിസര്‍വ് ബാങ്ക് പ്രതിമാസ വിഭജിത സേവന കയറ്റുമതി ഡാറ്റ പുറത്തുവിടുന്നില്ലെങ്കിലും, ബാലന്‍സ് ഓഫ് പേയ്‌മെന്റ് ഡാറ്റ പ്രകാരം സേവന കയറ്റുമതി ഗതാഗതം, യാത്ര, നിര്‍മ്മാണം, ഇന്‍ഷുറന്‍സ്, പെന്‍ഷനുകള്‍, ധനകാര്യ സേവനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, വ്യക്തിഗത, സാംസ്‌കാരിക, വിനോദ സേവനങ്ങള്‍, മറ്റ് ബിസിനസ്സ് സേവനങ്ങള്‍ എന്നിവയാണ്.

സോഫ്റ്റ് വെയര്‍ കയറ്റുമതി കഴിഞ്ഞവര്‍ഷം അതിന്റെ പരമ്പരാഗത ആധിപത്യം തുടര്‍ന്നപ്പോള്‍ മറ്റ് ബിസിനസുകളും ഇത്തവണ മികച്ച പ്രകടനം നടത്തി. അതായത് 2023 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ മൊത്തം സേവന കയറ്റുമതിയുടെ 24 ശതമാനം ഐടി ഇതര ബിസിനസുകളുടേതായിരുന്നു.

ഈ വിഭാഗത്തില്‍ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ബുക്ക് കീപ്പിംഗ്, ടാക്‌സ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍; മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ്, മാനേജീരിയല്‍, പബ്ലിക് റിലേഷന്‍സ് സേവനങ്ങള്‍; പരസ്യം, മാര്‍ക്കറ്റ് ഗവേഷണം, പൊതുജനാഭിപ്രായ വോട്ടെടുപ്പ് സേവനങ്ങള്‍, നിയമ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അതേസമയം ആഗോള സാമ്പത്തിക പ്രതിസന്ധി ചരക്ക് കയറ്റുമതിയെ ബാധിച്ച സാഹചര്യത്തില്‍ 2024 സാമ്പത്തികവര്‍ഷത്തില്‍ സേവന കയറ്റുമതിയും കുറഞ്ഞേക്കും.

2030 ഓടെ ചരക്കുകളുടെയും സേവനങ്ങളുടെയും സംയോജിത കയറ്റുമതി 2 ട്രില്യണ്‍ ഡോളറാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ 2021 ലെ ഡാറ്റ അനുസരിച്ച്, ആഗോള വാണിജ്യ സേവന കയറ്റുമതിയില്‍ 4 ശതമാനവും ആഗോള വാണിജ്യ സേവന ഇറക്കുമതിയില്‍ 3.52 ശതമാനവുമാണ് ഇന്ത്യന്‍ വിഹിതം. ലോക ചരക്ക് കയറ്റുമതിയില് 1.77 ശതമാനവും ഇറക്കുമതിയില് 2.54 ശതമാനവും വിഹിതമുണ്ട്.

X
Top