‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യമേഖല വളര്‍ച്ച ഒക്ടോബറില്‍ അഞ്ച്മാസത്തെ താഴ്ന്ന തോതിലായി. ഡിമാന്റ് കുറഞ്ഞതാണ് കാരണം. എസ്ആന്റ്പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസിയുടെ ഫ്ലാഷ് ഇന്ത്യ കോമ്പസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ) 59.9 ലെവലിലാണുള്ളത്. സെപ്തംബറില്‍ ഇത് 61 രേഖപ്പെടുത്തിയിരുന്നു.

തോത് കുറഞ്ഞെങ്കിലും മികച്ച വളര്‍ച്ചയാണ് സ്വകാര്യമേഖലയുടേത്. പിഎംഐ പ്രകാരം 50 ല്‍ കൂടുതല്‍ വളര്‍ച്ചയും 50 ല്‍ താഴെ സങ്കോചവുമാണ്. ഉത്പാദന മേഖല ഒക്ടോബറില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സേവന മേഖല വളര്‍ച്ച കുറഞ്ഞു. ഫ്ലാഷ് മാനുഫാക്ച്വറിംഗ് പിഎഐ ഒക്ടോബറില്‍ 57.7 ല്‍ നിന്നും 58.4 ആയി ഉയര്‍ന്നപ്പോള്‍ സേവനമേഖല ആക്ടിവിറ്റി 60.9 ല്‍ നിന്നും 58.8 ആയി കുറഞ്ഞു.

മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വേഗതയിലാണ് പുതിയ ഓര്‍ഡറുകളുടെ ഉപസൂചിക വികസിച്ചത്. സേവനമേഖലയിലെ മാന്ദ്യമാണ് ഇവിടേയും പ്രതിഫലിച്ചത്. അതേസമയം ചരക്ക് ഉത്പാദനം സെപ്തംബറിനേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നു. ഇന്ത്യന്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള അന്താരാഷ്ട്ര ആവശ്യം ഏഴ് മാസത്തെ താഴ്ന്ന നിലയിലാണുള്ളത്. ഉത്പാദന കയറ്റുമതിയിലെ മന്ദഗതിയാണ് പ്രധാനമായും ബാധിച്ചത്.

യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവ, ആ രാജ്യത്തു നിന്നുള്ള ഓര്‍ഡറുകള്‍ കുറച്ചു. ചരക്ക്, സേവന നികുതി ഇന്‍പുട്ട് ചെലവ് സമ്മര്‍ദ്ദം ലഘൂകരിച്ചെങ്കിലും ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക്് കൈമാറാന്‍ കമ്പനികള്‍ തയ്യാറായില്ല.

X
Top