ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഇന്ത്യയിലെ എണ്ണ കമ്പനികളായ എച്ച്പിസിഎൽ, ബിപിസിഎൽ, ഇന്ത്യൻ ഓയിൽ എന്നിവയുടെ ഓഹരികൾ ഏറ്റവും ഉയർന്ന നിരക്കിലെത്തി

ഡൽഹി : ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി എണ്ണ കമ്പനികൾക്ക് മികച്ച വരുമാന സാധ്യതകൾ പ്രവചിച്ചതിനെത്തുടർന്ന്, ഇന്ത്യയിലെ മൂന്ന് സർക്കാർ ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ എച്ച്പിസിഎൽ ലിമിറ്റഡ്, ബിപിസിഎൽ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.

ബി പി സി എൽ -ന്റെ വില നേരത്തെയുള്ള ₹340 ൽ നിന്ന് ₹555 ആയി ഉയർത്തി, അതേസമയം എച് പി സി ൽ -ന്റെ ടാർഗെറ്റ് 215 രൂപയിൽ നിന്ന് 375 രൂപയായി ഉയർത്തി.

അപ്‌ഗ്രേഡിനൊപ്പം ഇന്ത്യൻ ഓയിലിനും നേരത്തെയുള്ള വില 80 രൂപയിൽ നിന്ന് 130 രൂപയായി ഉയർത്തി.2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എണ്ണ വിപണന കമ്പനികളുടെ പ്രകടനം മെച്ചപ്പെട്ടതായി എച്ച്എസ്ബിസി സൂചിപ്പിച്ചു,

2024 – 2025 സാമ്പത്തിക വർഷത്തിൽ, എച്ച്എസ്ബിസി ഇന്ത്യൻ ഓയിലിന്റെ വരുമാന വളർച്ചാ എസ്റ്റിമേറ്റ് 58 ശതമാനവും എച്ച്പിസിഎല്ലിന് 40 ശതമാനവും ബിപിസിഎല്ലിന് 76 ശതമാനവും ഉയർത്തി.

എണ്ണ വിപണന കമ്പനികൾ സെപ്തംബർ പാദത്തിൽ അവരുടെ മൊത്ത ശുദ്ധീകരണ മാർജിനിൽ തുടർച്ചയായി 53% വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 26 ശതമാനമാണ്.

X
Top