ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഡിസംബറിലെ ധാതു ഉത്പാദന വളര്‍ച്ച 9.8 ശതമാനം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ധാതു ഉല്‍പാദനം 2022 ഡിസംബറില്‍ 9.8 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സിന്റെ (ഐബിഎം) താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, 2022 ഡിസംബറിലെ ഖനന, ക്വാറി മേഖലയിലെ ധാതു ഉല്‍പാദന സൂചിക 107.4 ആണ്. 2021 ഡിസംബറിനെ അപേക്ഷിച്ച് 9.8 ശതമാനം കൂടുതല്‍.

മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ സഞ്ചിത വളര്‍ച്ച 5.4 ശതമാനം കൂടുതലാണ്. ഡിസംബറിലെ പ്രധാന ധാതുക്കളുടെ ഉല്‍പാദന നിലവാരം – കല്‍ക്കരി 833 ലക്ഷം ടണ്‍, ലിഗ്‌നൈറ്റ് 35 ലക്ഷം ടണ്‍, പ്രകൃതി വാതകം (ഉപയോഗിച്ചത്) 2,888 ദശലക്ഷം ക്യു. മീറ്റര്‍, പെട്രോളിയം (ക്രൂഡ്) 25 ലക്ഷം ടണ്‍, ബോക്‌സൈറ്റ് 2,272 ആയിരം ടണ്‍.

സ്വര്‍ണ്ണം, ഫോസ്ഫോറൈറ്റ്, ഇരുമ്പയിര്, ചുണ്ണാമ്പുകല്ല്, മാംഗനീസ് അയിര്, കല്‍ക്കരി തുടങ്ങിയവ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം നെഗറ്റീവ് വളര്‍ച്ച പ്രകടിപ്പിച്ച പ്രധാന ധാതുക്കള്‍ പെട്രോളിയം (-1.2 ശതമാനം), ബോക്സൈറ്റ് (-9 ശതമാനം), ലിഗ്‌നൈറ്റ് (-10.7 ശതമാനം), ക്രോമൈറ്റ് (-11.5 ശതമാനം), മാഗ്‌നസൈറ്റ് (-22.5 ശതമാനം), ഡയമണ്ട് (-38.6 ശതമാനം).

X
Top