ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

ഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: ഇന്ത്യയിലെ ഐടി ചെലവുകള്‍ വരും വര്‍ഷങ്ങളില്‍ 9.9 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വര്‍ധിച്ച് 2027-ഓടെ 59 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) റിപ്പോർട്ട്. സോഫ്റ്റ്വെയര്‍ വിപണി തുടര്‍ച്ചയായി ഇരട്ട അക്ക വളര്‍ച്ചയാണ് കാണിക്കുന്നത്.

മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, 2024-ലെ ഇന്ത്യയിലെ ഐടി ചെലവ് വര്‍ഷം തോറും 11 ശതമാനം വര്‍ധിച്ച് 2024-ല്‍ 44 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2024-ല്‍ സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതത്വവും ഉണ്ടായാല്‍ പോലും, ഡിജിറ്റല്‍ നവീകരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആഗോള ഐസിടി ചെലവ് 6 ശതമാനത്തിലധികം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഡിസി സംഘടിപ്പിച്ച ഇന്ത്യ സിഐഒ ഉച്ചകോടിയില്‍ സംസാരിക്കവേ, കമ്പനിയുടെ ഡബ്ല്യുഡബ്ല്യു സ്ട്രാറ്റജി മേധാവിയായ സ്റ്റീവന്‍ ജെ ഫ്രാന്സെന്‍ പറഞ്ഞു.

ഐഡിസിയുടെ അഭിപ്രായത്തില്‍, സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, 2023-ല്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ ഡിജിറ്റല്‍ സ്പെയ്സില്‍ നിക്ഷേപം തുടര്‍ന്നു.

പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സമാരംഭിക്കുന്നതിനും വരുമാന വളര്‍ച്ചയും ലാഭവും ഉയര്‍ത്തുന്നതിനും സഹായിച്ചു.

സംരംഭങ്ങള്‍ അവരുടെ ബജറ്റുകള്‍ പ്രധാനമായും സോഫ്റ്റ്വെയര്‍, ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, ക്ലൗഡ് മൈഗ്രേഷന്‍ എന്നിവയ്ക്കായി നീക്കിവച്ചു.

X
Top