ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് ഏപ്രിൽ 1 മുതൽ ഒക്ടോബർ 9 വരെയുള്ള കാലയളവിൽ 17.95 ശതമാനം വർദ്ധിച്ച് 11.07 ലക്ഷം കോടി രൂപയായി ഉയർന്നതായി ധനമന്ത്രാലയം അറിയിച്ചു.
അറ്റ ശേഖരം 9.57 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 21.82 ശതമാനം കൂടുതലാണ്. 2023-24 സാമ്പത്തിക വർഷത്തെ നേരിട്ടുള്ള നികുതികളുടെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 52.50 ശതമാനമാണ് ഈ ശേഖരം.
റീഫണ്ട് തുക രൂപ 2023 ഏപ്രിൽ 1 മുതൽ 2023 ഒക്ടോബർ 9 വരെ 1.50 ലക്ഷം കോടി അനുവദിച്ചതായും ധനമന്ത്രാലയം അറിയിച്ചു.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കോർപ്പറേറ്റ് ആദായനികുതിയുടെ (സി.ഐ.ടി) വളർച്ചാ നിരക്ക് 7.30 ശതമാനമാണ്, വ്യക്തിഗത ആദായനികുതി വളർച്ച (പി.ഐ.ടി) 29.53 ശതമാനമാണ്.
നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റിൽ സൂചിപ്പിച്ചതുപോലെ ലക്ഷ്യമിട്ട നികുതി പിരിവ് 18.23 ലക്ഷം കോടി കവിഞ്ഞതായി സി.ബി.ഡി.ടി ചെയർമാൻ നിതിൻ ഗുപ്ത പറഞ്ഞു.