
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ വിനിമയ ശേഖരം (ഫോറെക്‌സ്) ഓഗസ്റ്റ് 8 ന് അവസാനിച്ച ആഴ്ചയില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. നിലവില്‍ 693.62 ബില്യണ്‍ ഡോളറാണ് ഫോറെക്‌സ് റിസര്‍വ്.
ഓഗസ്റ്റ് 1 ന് അവസാനിച്ച ആഴ്ചയില്‍ 688.87 ബില്യണ്‍ ഡോളറായിരുന്നു ഇത്. സെപ്തംബര്‍ 2024 അവസാനമാണ് റെക്കോര്‍ഡ് ശേഖരം രേഖപ്പെടുത്തുന്നത്. 704.885 ബില്യണ്‍ ഡോളര്‍.
റിസര്‍വിലെ പ്രധാന വിഭാഗമായ വിദേശ കറന്‍സി ആസ്തി 2.37 ബില്യണ്‍ ഉയര്‍ന്ന് 583.98 ബില്യണ്‍ ഡോളറും സ്വര്‍ണ്ണ ശേഖരം 2.16 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 86.16 ബില്യണ്‍ ഡോളറുമായപ്പോള്‍ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 169 മില്യണ്‍ ഡോളറുയര്‍ന്ന് 18.74 ബില്യണ്‍ ഡോളറായി.
അന്തര്‍ദ്ദേശീയ നാണ്യ നിധി (ഐഎംഎഫ്)യില്‍ ഇന്ത്യയുടെ റിസര്‍വ് 45 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.73 ബില്യണ്‍. വിദേശ വിനിമയ വിപണികളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന കേന്ദ്രബാങ്ക് ചാഞ്ചാട്ടം നിയന്ത്രിക്കാനായി വിപണിയില്‍ ഇടപെടാറുണ്ട്.