1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒക്ടോബര്‍ 10 ന് അവസാനിച്ച ആഴ്ചയില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 697.78 ബില്യണ്‍ ഡോളറായി. മുന്‍ആഴ്ചയില്‍ ശേഖരം 699.96 ബില്യണ്‍ ഡോളറായിരുന്നു.

അവലോകന ആഴ്ചയില്‍ വിദേശ നാണ്യ ആസ്തി (നാണ്യ ശേഖരത്തിലെ പ്രധാന ഭാഗം) 572.10 ബില്യണ്‍ ഡോളറാണ്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 5.61 ബില്യണ്‍ ഡോളര്‍ കുറവ്. വിദേശ നാണ്യ ആസ്തികള്‍ ഡോളറിലായതിനാല്‍ മറ്റ് കറന്‍സികളുമായി തട്ടിച്ച് നോക്കുമ്പോഴുള്ള ഡോളറിന്റെ പ്രകടനം ഇതിനെ ബാധിക്കും.

സ്വര്‍ണ്ണ ശേഖരം 3.60 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 102.37 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍സ്) 18.68 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഐഎംഎഫിലെ (അന്തര്‍ദ്ദേശീയ നാണ്യ നിധി) ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 36 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.63 ബില്യണ്‍ ഡോളറായിട്ടുണ്ട്.

വിദേശ വിനിമയ വിപണിയിലെ സംഭവവികാസങ്ങള്‍ റിസര്‍വ് ബാങ്ക് പതിവായി നിരീക്ഷിക്കുകയും ആവശ്യമായി വരുമ്പോള്‍ ചിട്ടയായ വ്യാപാര സാഹചര്യങ്ങള്‍ നിലനിര്‍ത്താന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. രൂപയുടെ വിനിമയ നിരക്കിലെ അനാവശ്യമായ ചാഞ്ചാട്ടം ലഘൂകരിക്കുക എന്നതാണ് അത്തരം ഇടപെടലുകളുടെ ലക്ഷ്യം. മാത്രമല്ല, ആര്‍ബിഐയ്ക്ക് ഏതെങ്കിലും നിശ്ചിത വിനിമയ നിരക്ക് ലക്ഷ്യമോ ബാന്‍ഡോ ഇല്ല.

X
Top