പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

വിദേശ നാണ്യ ശേഖരം ഉയര്‍ന്നു

മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം മാര്‍ച്ച് 17 ന് അവസാനിച്ച ആഴ്ചയില്‍ 572.801 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 12.798 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. മുന്‍ ആഴ്ചയില്‍ ശേഖരം 2.39 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 560.003 ബില്യണ്‍ ഡോളറായിരുന്നു.

വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി മാര്‍ച്ച് 17 ന് അവസാനിച്ച ആഴ്ചയില്‍ 10.485 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 505.348 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണശേഖരം 2.187 ബില്യണ്‍ ഉയര്‍ന്ന് 44.109 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റസ് (എസ്ഡിആര്‍) 98 മില്യണ്‍ ഉയര്‍ന്ന് 18.219 ബില്യണും അന്തര്‍ദ്ദേശീയ നാണയനിധിയിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 29 മില്യണ്‍ ഉയര്‍ന്ന് 5.125 ബില്യണ്‍ ഡോളറുമായി.

2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം റെക്കോര്‍ഡ് ഉയരം കൈവരിക്കുന്നത്. 645 ബില്യണ്‍ ഡോളര്‍. അതിന് ശേഷം ക്രമേണ താഴ്ന്നു.

ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തുകയാണ്. ഇത് ഫോറക്‌സ് കിറ്റിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.

X
Top