ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർജൂ​​ണി​​ൽ രാജ്യത്തെ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽവ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

വിദേശ നാണ്യ ശേഖരത്തില്‍ തുടര്‍ച്ചയായ രണ്ടാം ആഴ്ചയും വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം മാര്‍ച്ച് 24 ന് അവസാനിച്ച ആഴ്ചയില്‍ 578.778 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 5.977 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. മുന്‍ ആഴ്ചയില്‍ ശേഖരം 12.798 ബില്യണ്‍ ഡോളര്‍ കൂടി 572.801 ബില്യണ്‍ ഡോളറായിരുന്നു.

വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി മാര്‍ച്ച് 17 ന് അവസാനിച്ച ആഴ്ചയില്‍ 4.38 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 509.728 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണശേഖരം 1.37 ബില്യണ്‍ ഉയര്‍ന്ന് 45.48 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റസ് (എസ്ഡിആര്‍) 201 മില്യണ്‍ ഉയര്‍ന്ന് 18.419 ബില്യണും അന്തര്‍ദ്ദേശീയ നാണയനിധിയിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 27 മില്യണ്‍ ഉയര്‍ന്ന് 5.151 ബില്യണ്‍ ഡോളറുമായി.

2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം റെക്കോര്‍ഡ് ഉയരം കൈവരിക്കുന്നത്. 645 ബില്യണ്‍ ഡോളര്‍. അതിന് ശേഷം ക്രമേണ താഴ്ന്നു.

ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തുകയാണ്. ഇത് ഫോറക്‌സ് കിറ്റിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.

X
Top