സാമ്പത്തിക സമ്മർദ്ദം കടുക്കുന്നു; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുംഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

ഇന്ത്യയിലെ പ്രധാന വ്യവസായങ്ങളുടെ ഉത്പാദനത്തില്‍ 2 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന വ്യവസായമേഖലകളുടെ ഉത്പാദനം ജൂലൈയില്‍ 2 ശതമാനം ഉയര്‍ന്നു. സ്റ്റീല്‍, സിമന്റ്, വളം എന്നിവ പോസിറ്റീവ് വളര്‍ച്ച പ്രകടമാക്കിയതോടെയാണിത്. ജൂണിലെ വളര്‍ച്ച 2.2 ശതമാനമാണെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.

നേരത്തെ 1.7 ശതമാനമാണ് കണക്കാക്കിയിരുന്നത്. ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക (ഐഐപി)യില്‍ 40.27 ശതമാനം വരുന്ന കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, ശുദ്ധീകരണ ഉത്പന്നങ്ങള്‍, വളങ്ങള്‍, സിമന്റ്, ഉരുക്ക്, വൈദ്യുതി എന്നീ വ്യവസായങ്ങളുടെ പ്രകടനമാണ് ഇത്.

സ്റ്റീല്‍ ഉത്പാദനം ജൂലൈയില്‍ 12.8 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ സിമന്റ് ഉത്പാദനം 11.7 ശതമാനവും കല്‍ക്കരി ഉത്പാദനം 12.3 ശതമാനവും വൈദ്യുതി ഉത്പാദനം 0.5 ശതമാനവും വളം 2 ശതമാനവുമായാണ് ഉയര്‍ന്നത്.

അതേസമയം ക്രൂഡ് ഓയില്‍ ഉത്പാദനം 1.3 ശതമാനമായും പ്രകൃതിദത്ത വാതകം 3.2 ശതമാനമായും പെട്രോളിയം റിഫൈനറി 1 ശതമാനമായും ഇടിഞ്ഞു. ജൂണില്‍ 6.8 ശതമാനം ഇടിഞ്ഞ കല്‍ക്കരി ഉത്പാദനം കഴിഞ്ഞമാസത്തില്‍ വീണ്ടെടുപ്പ് നടത്തി. വളം ഉത്പാദനം മൂന്നുമാസത്തെ ഉയര്‍ന്ന തോതിലായി.

X
Top