ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പുത്തന്‍ ലിസ്റ്റിംഗുമായി വന്‍കിട ഗ്രൂപ്പുകള്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ (ആര്‍ഐഎല്‍) നിന്നുള്ള ചില വലിയ പ്രഖ്യാപനങ്ങളോടെ ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേഷനുകളില്‍ നിന്നുള്ള പുതിയ ലിസ്റ്റിംഗുകള്‍ ചര്‍ച്ചയായി. ആര്‍ഐഎല്ലില്‍ നിന്ന് വേര്‍പിരഞ്ഞ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) അടുത്തിടെ ലിസ്റ്റിംഗ് നടത്തിയിരുന്നു. 17 വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഹൗസില്‍ നിന്ന് പുതു ഓഹരി വിപണിയിലെത്തിയത്.

മാത്രമല്ല റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സില്‍ ക്യുഐഎ നിക്ഷേപം നടത്തിയത് ശ്രദ്ധയാകര്‍ഷിച്ചു. ഇതോടെ റിലയന്‍സ് റീട്ടെയിലിന്റെ മൂല്യം 100 ബില്യണ്‍ ഡോളറിലേയ്ക്ക് കുതിക്കുകയും ഐപിഒ ആസന്നമാകുകയും ചെയ്തു. റിലയന്‍സിന്റെ ഡിജിറ്റല്‍ സേവന ബിസിനസായ ജിയോ പ്ലാറ്റ്‌ഫോമുകളും മൂല്യമുയര്‍ത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ കമ്പനി ഐപിഒ സാധ്യമായേക്കാം. റിലയന്‍സ് മാത്രമല്ല, ടാറ്റ, ബിര്‍ള, പിരമല്‍, ജെഎസ്ഡബ്ല്യു തുടങ്ങിയ ഇന്ത്യയിലെ വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങളുടെ പുതിയ ബിസിനസ് സംരഭങ്ങളെല്ലാം നേട്ടത്തിലാമ.് ആദിത്യ ബിര്‍ള ഗ്രൂപ്പിലെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് 2001 ലാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. അതിന് മുന്‍പ് ഗ്രൂപ്പില്‍ നിന്നുള്ള പ്രാരംഭ ഓഫര്‍ ഐഡിയ സെല്ലുലാറിന്റേതായിരുന്നു.

2007 ലാണ് ടെലികോം വിഭാഗം ലിസ്റ്റ് ചെയ്യപ്പെടുന്നത്.പിരാമല്‍ ഗ്രൂപ്പ് 15 വര്‍ഷത്തിന് ശേഷം ഫാര്‍മ ബിസിനസ് ഡീമെര്‍ജ് ചെയ്തു. അതിന് മുന്‍പ് ഗ്ലാസ് വിഭാഗമാണ് ഗ്രൂപ്പില്‍ നിന്നും സ്വതന്ത്രമായത്.

മാത്രമല്ല, ടാറ്റ സണ്‍സ് 19 വര്‍ഷത്തിന് ശേഷം ടാറ്റ ടെക്കിന്റെ ഐപിഒയ്ക്ക് ഒരുങ്ങുകയാണ്. കൂടാതെ സജ്ജന് ജിന്ഡാലിന്റെ ജെഎസ്ഡബ്ല്യു ഇന്ഫ്ര ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു. 14 വര്ഷം മുമ്പാണ് ഗ്രൂപ്പ് അവസാനമായി ഐപിഒ നടത്തിയത്.

ജെഎസ്ഡബ്ല്യു എനര്ജി ഓഹരികളെ വിപണിയിലെത്തിച്ചപ്പോഴായിരുന്നു അത്.

X
Top