തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

രാജ്യത്തെ വലിയ ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഐഡിയഫോര്‍ജ് ഐപിഒയ്ക്ക്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഐഡിയഫോര്‍ജ് ടെക്‌നോളജി, പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി 125 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു. 2023 ആദ്യപാദത്തില്‍ വിപണിയില്‍ പ്രവേശിക്കാനാണ് ശ്രമം. പ്രതീക്ഷിക്കുന്ന മൂല്യനിര്‍ണ്ണയം 700 മില്ല്യണ്‍ ഡോളര്‍

ഡിസംബറോടെ കമ്പനി ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് സമര്‍പ്പിക്കും. ഇതിനായ സാമ്പത്തിക ഉപദേഷ്ടാക്കളുമായി അധികൃതര്‍ ചര്‍ച്ചയിലാണെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.2007 ല്‍ സ്ഥാപിതമായ കമ്പനി സൈന്യം, പോലീസ്, ആഭ്യന്തര സുരക്ഷാ ഗ്രൂപ്പുകള്‍ക്കായും വ്യാവസായിക ഉപയോഗത്തിനായും ഡ്രോണുകല്‍ നിര്‍മ്മിക്കുന്നു.

മനുഷ്യരഹിത ആകാശ വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ലൈസന്‍സ് നേടിയിട്ടുണ്ട്. മാത്രമല്ല, ക്വാല്‌കോം ഇന്‍കോര്‍പ്പറേഷന്റെ പിന്തുണയുള്ള സ്ഥാപനമാണ് ഐഡിയഫോര്‍ജ്. ക്വാല്‍കോമിന് പുറമെ ഇന്‍ഫോസിസ്, ഫ്‌ളോറിന്‍ട്രീ കാപിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ എന്നിവയ്ക്കും നിക്ഷേപമുണ്ട്.

X
Top