100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

രൂപയില്‍ വ്യാപാരം; ചര്‍ച്ച നിര്‍ത്തിവച്ച് ഇന്ത്യയും റഷ്യയും

ന്യൂഡല്‍ഹി: വ്യാപാരം രൂപയില്‍ തീര്‍ക്കാനായി നടത്തുന്ന ചര്‍ച്ചകള്‍ ഇന്ത്യയും റഷ്യയും നിര്‍ത്തി.ഇത് സംബന്ധിച്ച് സമവായത്തിലെത്താന്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമായില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.രൂപയുടെ സമാഹരണം ‘അഭികാമ്യമല്ല’ എന്ന് റഷ്യ കരുതുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിടവ് റഷ്യയ്ക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളറിലധികം രൂപ മോസ്‌ക്കോയ്ക്ക് മിച്ചം വരും. രൂപ പൂര്‍ണ്ണമായും കണ്‍വേര്‍ട്ടബിളല്ലാത്തതും ആഗോളകയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2 ശതമാനം മാത്രമായതും രൂപ കൈവശം വയ്‌ക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു.

റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണയും കല്ക്കരിയും വാങ്ങുന്ന ഇന്ത്യന് ഇറക്കുമതിക്കാര്ക്ക് തീരുമാനം തിരിച്ചടിയാകും.രൂപയിലുള്ള ഇടപാട് വഴി കറന്‍സി പരിവര്‍ത്തന ചെലവ് കുറയ്ക്കാമെന്ന് അവര്‍ കരുതിയിരുന്നു.

X
Top