റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വിദേശ യാത്ര: ഇന്ത്യക്കാര്‍ പ്രതിമാസം ചെലവഴിക്കുന്നത് ഒരു ബില്യണ്‍ ഡോളറിലേറെ

ന്യൂഡല്‍ഹി: വിദേശ യാത്രകള്‍ക്കായി ഇന്ത്യക്കാര്‍ ചെലവഴിക്കുന്ന തുക എക്കാലത്തേയും ഉയരത്തിലെത്തി. ജനുവരിയില്‍ ഈയിനത്തില്‍ രാജ്യം നല്‍കിയത് ഏകദേശം 1.49 ബില്യണ്‍ ഡോളറാണ്. 2022 ഡിസംബറിലെ 1.13 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 31 ശതമാനത്തിലേറെ വര്‍ദ്ധന.

2022 ജനുവരിയെ അപേക്ഷിച്ച് 50 ശതമാനം അധികം. 2021-22 സാമ്പത്തിക വര്‍ഷത്തിനെ അപേക്ഷിച്ച് ഇരട്ടിയിലധികം ചെലവഴിക്കാന്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ തയ്യാറാണ്. ഇതിനകം 11.4 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചത് ചൂണ്ടിക്കാട്ടിയാണ് നിഗമനം.

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 6.90 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു ഇന്ത്യക്കാര്‍ യാത്രക്കായി നല്‍കിയത്. പാന്‍ഡമിക് കാലത്ത് യാത്ര ചെലവ് വെറും 3.23 ബില്യണ്‍ ഡോളറായി ചുരുങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യക്കാര്‍ പ്രതികാര യാത്ര നടത്തുന്നതാണ് കണ്ടത്.

വര്‍ദ്ധിച്ച ചെലവുകള്‍ക്കും യാത്രകളെ തടസ്സപ്പെടുത്താനായില്ല. 2014-15 ല്‍ 11 മില്യണ്‍ മാത്രമാണ് ഈയിനത്തില്‍ രാജ്യം ചെലവഴിച്ചത്.

X
Top