ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇടിവ്

ന്യൂഡല്‍ഹി: ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഏകദേശം 31 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. 19 ശതമാനത്തിന്റെ ഇടിവാണിതെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് അറിയിക്കുന്നു. 30,000 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ ഫോണുകളുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞപ്പോള്‍ പ്രീമിയം, അള്‍ട്രാ പ്രീമിയം വിഭാഗത്തില്‍ കയറ്റുമതി 60-66 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.

20 ശതമാനം വിഹിതവുമായി സാംസങ് ഒന്നാമതെത്തിയപ്പോള്‍ കയറ്റുമതിയില്‍ 3 ശതമാനം ഇടിവുണ്ടായിട്ടും 17 ശതമാനം വിപണി വിഹിതവുമായി വിവോ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 2022 ന്റെ ആദ്യ പാദത്തില്‍ നിന്ന് 44 ശതമാനം ഇടിവ് നേരിട്ട ഷവോമി 16 ശതമാനം വിഹിതവുമായി മൂന്നാം സ്ഥാനത്താണ്.

72 ശതമാനം വിഹിതവുമായി വണ്‍പ്ലസ് അതിവേഗം വളരുന്ന ബ്രാന്‍ഡായി. പ്രാദേശിക ബ്രാന്‍ഡുകളില്‍, 10,000 രൂപയ്ക്ക് താഴെയുള്ള വിഭാഗത്തില്‍, പുതുക്കിയ പോര്‍ട്ട്ഫോളിയോയുമായി ലാവ മികച്ച പ്രകടനം കാഴ്ചവച്ചു. ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാര്‍ട്ട് ഫോണ്‍ (ബ്ലേസ് 5 ജി) വാഗ്ദാനം ചെയ്യുന്നത് ലാവ തുടരുന്നു.

29 ശതമാനം വിഹിതവുമായി അതിവേഗം വളരുന്ന മൂന്നാമത്തെ ബ്രാന്‍ഡാണ് നിലവില്‍ ലാവ. മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 5 ജി സ്മാര്‍ട്ട്ഫോണുകളുടെ സംഭാവന 43 ശതമാനമാണ്. മികച്ച 5ജി ബ്രാന്‍ഡ് സാംസങ്ങിന്റേത്.

അവരുടെ 5 ജി ശേഷിയുള്ള എ സീരീസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കയറ്റുമതിയുടെ 50 ശതമാനം അത് സംഭാവന ചെയ്തു. സാംസങ്ങിന്റെ അള്‍ട്രാ-പ്രീമിയം സെഗ്മെന്റ് (45,000 രൂപയ്ക്ക് മുകളില്‍ വില) 2023 മാര്‍ച്ചില്‍ 247 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

ആപ്പിള്‍ 50 ശതമാനം വളര്‍ച്ച നേടുകയും 2023 മാര്‍ച്ച് പാദത്തില്‍ 6 ശതമാനം വിഹിതം സ്വന്തമാക്കുകയും ചെയ്തു. പ്രീമിയം വിഭാഗത്തിലും (30,000 രൂപ), അള്‍ട്രാ പ്രീമിയം വിഭാഗത്തിലും (45,000 രൂപയ്ക്ക് മുകളില്‍) യഥാക്രമം 36 ശതമാനം, 62 ശതമാനം ഓഹരികളുമായി ആപ്പിള്‍ ലീഡ് നിലനിര്‍ത്തി.

എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസുമായുള്ള ചേര്‍ന്നുളള പുതിയ ധനസഹായ പദ്ധതിയും ഓഫ് ലൈന്‍ ചാനലുകളിലൂടെയുള്ള ഐഫോണ്‍ 14 സീരീസ് പ്രമോഷനുകളും ഐഫോണ്‍ നിര്‍മ്മാതാവിന്റെ കയറ്റുമതി വര്‍ദ്ധിപ്പിച്ചു.

X
Top