പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

ഇന്ത്യന്‍ ഫാര്‍മ വിപണി കുതിക്കുന്നു

ഹൈദരാബാദ്: ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി മാര്‍ച്ചില്‍ 9.5 ശതമാനം പ്രതിമാസം ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. എല്ലാ തെറാപ്പി മേഖലകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഫാര്‍മട്രാക് വ്യക്തമാക്കി.

റിപ്പോര്‍ട്ട് പ്രകാരം കാര്‍ഡിയോളജിയും ആന്റി-ഇന്‍ഫെക്റ്റീവുകളും മികച്ച രണ്ട് തെറാപ്പി മേഖലകളായി തുടര്‍ന്നു.

‘മാര്‍ച്ച് മാസത്തെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിന് (ഐപിഎം) ഏകദേശം 9.5 ശതമാനം വളര്‍ച്ചയുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളിലെ പോസിറ്റീവ് മൂല്യ വളര്‍ച്ച കാണിക്കുന്നു.

ഭൂരിഭാഗം ചികിത്സാരീതികളും വളരെ പ്രോത്സാഹജനകമാണ്. വില മുന്നേറ്റവും പോസിറ്റീവായി തുടരുന്നു. അതേസമയം വോളിയം വളര്‍ച്ച മാര്‍ച്ച് മാസത്തില്‍ ഇത് വളരെ കുറവാണ്,’ ഫാര്‍മറാക്ക് വാണിജ്യ വൈസ് പ്രസിഡന്റ് ശീതള്‍ സപലെ പറഞ്ഞു.

പോസിറ്റീവ് മൂല്യവര്‍ധനയോടെ മാര്‍ച്ചില്‍ ഐപിഎം ഏകദേശം 16,158 കോടി രൂപയുടെ വില്‍പ്പന രേഖപ്പെടുത്തി. എംഎപി (മൂവിംഗ് ആനുവല്‍ ടോട്ടല്‍) വാര്‍ഷികാടിസ്ഥാനത്തില്‍ 6.5 ശതമാനം മൂല്യവര്‍ധനയോടെ 197,976 കോടി രൂപ വിപണിയില്‍ കണക്കാക്കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

കാര്‍ഡിയാക്, ആന്റി-ഇന്‍ഫെക്റ്റീവ്‌സ്, ഡെര്‍മറ്റോളജി, ന്യൂറോളജി, നിയോപ്ലാസ്റ്റിക്, വാക്‌സിനുകള്‍ എന്നിവയിലെ മുന്‍നിര ചികിത്സകളില്‍ മാര്‍ച്ചില്‍ ഇരട്ട അക്ക മൂല്യ വളര്‍ച്ച പ്രകടമാണ്.

X
Top