ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിയില്‍ 4.22 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി 4.22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 14.57 ബില്യണ്‍ ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിയാണ് ഈ കാലയളവില്‍ ഇന്ത്യ നടത്തിയതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ഫാര്‍മെക്‌സില്‍) ഡയറക്ടര്‍ ജനറല്‍ ഉദയ ഭാസ്‌കര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവില്‍ കയറ്റുമതി 13.98 ബില്യണ്‍ ഡോളറായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം, 27 ബില്യണ്‍ ഡോളറായി കയറ്റുമതി ഉയര്‍ത്താനാകുമെന്ന വിശ്വാസവും ഭാസ്‌ക്കര്‍ പ്രകടിപ്പിച്ചു. മുന്‍ സാമ്പത്തികവര്‍ഷം 24.62 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് രാജ്യം നടത്തിയത്. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് ഫാര്‍മെക്‌സ്.

‘ജൂലൈയില്‍ (5.45 ശതമാനവും) ഇടിവുണ്ടായി. അതേസമയം, സെപ്റ്റംബറില്‍ 8.47 ശതമാനം വികസിക്കുകയും ചെയ്തു. വരും മാസങ്ങളില്‍ കയറ്റുമതി പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും സാമ്പത്തിക വര്‍ഷാവസാനത്തോടെ അത് 27 ബില്യണ്‍ ഡോളറില്‍ എത്തുമെന്നും എനിക്ക് വിശ്വാസമുണ്ട്,’ ഭാസ്‌കര്‍ പിടിഐയോട് പറഞ്ഞു.

വാക്‌സിനൊഴിച്ചുള്ള ഉത്പന്നങ്ങള്‍ക്ക് മികച്ച ഡിമാന്റാണ് നിലവില്‍ ലഭ്യമാകുന്നത്. മരുന്ന് കയറ്റുമതിയുടെ ഏറിയ പങ്കും യുഎസ്എ, കാനഡ, മെക്‌സിക്കോ (നാഫ്ത രാജ്യങ്ങള്‍), യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്കാണ്. അതായത് മൊത്തം കയറ്റുമതിയുടെ 67.5 ശതമാനം (ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളര്‍).

രാജ്യത്തിന്റെ മൊത്തം കയറ്റുമതി ഒക്ടോബറില്‍29.78 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷത്തെ സമാനമാസത്തെ അപേക്ഷിച്ച് 16.65 ശതമാനം ഇടിവാണിത്. ഡോളര്‍ ശക്തിപ്രാപിക്കുന്നത് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുന്നതായി ഭാസ്‌ക്കര്‍ നിരീക്ഷിച്ചു.

X
Top