ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ഇനി വനിതകള്‍ക്കും കമാന്‍ഡോകളാകാം; ചരിത്ര തീരുമാനവുമായി ഇന്ത്യന്‍ നാവികസേന

ന്യൂഡൽഹി: മറൈൻ കമാൻഡോകളായി (Marcos) വനിതകളെയും ഉൾപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ നാവികസേന. നാവികസേനയുടെ മറൈന് കമാന്ഡോസ് (Marcos) ആകാന് ഇനിമുതല് വനിതകള്ക്കും അവസരം ലഭിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ മൂന്ന് പ്രതിരോധ വിഭാഗങ്ങളില് വെച്ച് വനിതകള്ക്ക് കമാന്ഡോകളായി പ്രവര്ത്തിക്കാന് ആദ്യമായി അവസരം നല്കുന്നത് നാവികസേനയാണ്.

നിലവിൽ ആർമി, നാവിക സേന, വ്യോമ സേനകളുടെ പ്രത്യേക കമാന്ഡോ വിഭാഗങ്ങളില് പുരുഷന്മാരാണ് സേവനമനുഷ്ടിക്കുന്നത്. രഹസ്യ സ്വഭാവമുള്ള, പ്രത്യേക പരിശീലനം ലഭിച്ച പുരുഷ സൈനികരായിരുന്നു ഇതുവരെ സ്പെഷ്യൽ ഫോഴ്സിന്റെ ഭാഗമായിരുന്നതെങ്കിൽ ഇനിമുതൽ സ്ത്രീകളേയും ഇതിലേക്ക് പരിഗണിക്കും.

മാനദണ്ഡങ്ങളനുസരിച്ച് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില് നാവിക സേനയിലെ വനിതകൾക്ക് മറൈൻ കമാൻഡോകളാകാം. ഇന്ത്യൻ സൈനിക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ തീരുമാനം. അഗ്നിവീർ ആയി സേനയില് ചേരുന്നവർക്കും കമാന്ഡോകളാകാനാകുമെന്നും നാവിക സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് 1987-ലാണ് സ്പെഷ്യൽ ഫോഴ്സ് ആദ്യമായി രൂപീകരിക്കുന്നത്. കര, കടൽ, വ്യോമപാതകളിലെ അതീവരഹസ്യസ്വഭാവമുള്ള ഓപ്പറേഷനുകൾക്കായാണ് പ്രത്യേക പരിശീലനം നൽകിയ സ്പെഷ്യൽ ഫോഴ്സിനെ ഉപയോഗിക്കുന്നത്.

ശത്രുക്കൾക്കെതിരായ രഹസ്യനീക്കം, തീവ്രവാദികൾക്കെതിരായ നീക്കം, പ്രത്യേക ഡൈവിങ് ഓപ്പറേഷനുകൾ, നാവികസേനയെ പിന്തുണക്കുന്നതിനായുള്ള പ്രത്യേക നിരീക്ഷണ, രഹസ്യാത്മക ദൗത്യങ്ങൾ തുടങ്ങിയവ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പരിധിയിൽപെടുന്നതാണ്.

X
Top