ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ആഴ്ചാവസാനം നേട്ടമുണ്ടാക്കി ഇന്ത്യന്‍ വിപണി

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടങ്ങള്‍ നികത്തി ഇന്ത്യന്‍ വിപണികള്‍ ഇന്ന് നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 1534.16 പോയിന്റുകള്‍ അഥവാ 2.91 ശതമാനം നേട്ടത്തില്‍ 54,326.39 ലും നിഫ്റ്റി 456.80 പോയിന്റ് അഥവാ 2.89 ശതമാനം ഉയരക്കില്‍ 16266.20 ത്തിലും ക്ലോസ് ചെയ്തു. മൊത്തം 2468 ഓഹരികള്‍ മുന്നേറിയപ്പോള്‍ 801 ഓഹരികള്‍ താഴെ പോയി.
111 ഓഹരി വിലകളില്‍ മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബോറട്ടറീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജിന്‍ഡാല്‍ സ്റ്റീല്‍, നെസ്ലെ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നിവ നിഫ്റ്റിയില്‍ നേട്ടം കൊയ്തപ്പോള്‍ ശ്രീ സിമന്റ്‌സ്, യുപിഎല്‍ എന്നിവ നഷ്ടത്തിലായി. എല്ലാ മേഖലകളും ഇന്ന് ഉയര്‍ന്നു.
ലോഹം, ഫാര്‍മ, ഉത്പാദന ഉപകരണങ്ങള്‍, പൊതുമേഖല ബാങ്കുകള്‍, റിയാലിറ്റി എന്നിവ 3 മുതല്‍ 4 ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകളും 2 ശതമാനം ഉയര്‍ന്നു. ഏഷ്യന്‍ വിപണികളെ പിന്തുടര്‍ന്ന് ശാന്തമായ റാലിയാണ് വിപണി ഇന്ന് നടത്തിയത്.
പലിശനിര്ക്ക് കുറച്ച ചൈനീസ് കേന്ദ്രബാങ്കിന്റെ നടപടി നിക്ഷേപകരെ ശുഭാപ്തിവിശ്വാസക്കാരാക്കി. എന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിന്റ പശ്ചാത്തലത്തില്‍ നിക്ഷേപം കരുതലോടെ വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിപണി കണ്‍സോളിഡേഷനിലാകുമ്പോള്‍ മൂല്യമേറിയ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

X
Top