എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം പിന്നിട്ട് ഇന്ത്യന്‍ വിപണി

മുംബൈ: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രാജ്യത്തെ ഓഹരി വിപണി. ഇതാദ്യമായി ബിഎസ്ഇയില് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളര് പിന്നിട്ടു. നിലവില് നാല് ലക്ഷം കോടി ഡോളറിലധികമുള്ള ക്ലബില് മൂന്ന് രാജ്യങ്ങള്; മാത്രം. യുഎസ്, ചൈന, ജപ്പാന്.

ബിഎസ്ഇയില് ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം നിലവില് 333 ലക്ഷം കോടി രൂപയാണ്. ഡോളറില് കണക്കാക്കിയാല് നാല് ലക്ഷം കോടി. 48 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യമുള്ള യുഎസാണ് ലോകത്തിലെ ഏറ്റവും വലിയ ഇക്വിറ്റി മാര്ക്കറ്റ്. ചൈനയും(9.7 ലക്ഷം കോടി ഡോളര്), ജപ്പാനും (6 ലക്ഷം കോടി ഡോളര്) ബഹുദൂരം പിന്നിലാണ്.

ബ്ലൂംബര്ഗിന്റെ കണക്കു പ്രകാരം നടപ്പ് കലണ്ടര് വര്ഷം ഇതുവരെ രാജ്യത്തെ വിപണി മൂലധനം 15 ശതമാനത്തോളമാണ് ഉയര്ന്നത്. ചൈനയുടെ വിപണി മൂല്യമാകട്ടെ അഞ്ച് ശതമാനം ഇടിയുകയും ചെയ്തു. ഇന്ത്യയേക്കാള് വേഗത്തില് വളര്ച്ച കൈവരിച്ച 10 മുന് നിര രാജ്യങ്ങളില് ഒന്നുമാത്രം.

യുഎസ്. 17 ശതമാനമാണ് മുന്നേറ്റം. ലോകത്തൊട്ടാകെയുള്ള സംയോജിത വിപണി മൂല്യമാകട്ടെ 106 ലക്ഷം കോടി ഡോളറായി. ഈ വര്ഷം 10 ശതമാനമാണ് കുതിച്ചത്. മിഡ് ക്യാപ്, സ്മോള് ക്യാപ് ഓഹരികളിലെ മുന്നേറ്റമാണ് രാജ്യത്തെ വിപണി മൂല്യം വന് കുതിപ്പിന് സാക്ഷ്യം വഹിക്കാനിടയാക്കിയത്.

മുന് നിരയിലെ 100 കമ്പനികള്ക്ക് പുറത്തുള്ള സ്റ്റോക്കുകളുടെ വിപണി മൂല്യത്തിലെ സംഭാവന 40 ശതമാനമാണ്. ഏപ്രില് ഒന്നു മുതലുള്ള കണക്കെടുത്താല് രാജ്യത്തെ വിപണി മൂല്യത്തില് 27 ശതമാനം വര്ധനവാണുണ്ടായത്.

മുന് നിരയിലെ 100 കമ്പനികളുടെ മൂല്യത്തില് 17 ശതമാനവും വളര്ച്ചനേടി 195 ലക്ഷം കോടി രൂപയിലെത്തി. അതിന് താഴെയുളള കമ്പനികളുടെ മൂല്യമാകട്ടെ 46 ശതമാനം ഉയര്ന്ന് 133 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു. വിപണി മൂല്യം നാല് ലക്ഷം കോടി ഡോളര് പിന്നിടുന്നത് വികസ്വര വിപണികളില് ഇന്ത്യയുടെ പ്രതിച്ഛായ വര്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്.

കമ്പനികളുടെ മികച്ച വരുമാനവും സാമ്പത്തിക സ്ഥിരതയും നിക്ഷേപ വരവും ആഗോളതലത്തില് ഇന്ത്യയെ മികച്ച വിപണികളിലൊന്നായി മാറ്റിക്കഴിഞ്ഞു. ആഗോള ബ്രോക്കിങ് ഏജന്സികളായ ഗോള്ഡ്മാന് സാച്സ്, ജെപി മോര്ഗന്, മോര്ഗന് സ്റ്റാന്ലി, സിഎല്എസ്എ എന്നിവ ഉള്പ്പടെയുള്ളവ വികസ്വര വിപണികളില് ഇന്ത്യക്ക് ഉയര്ന്ന വിഹിതം ശുപാര്ശ ചെയ്തിട്ടുണ്ട്.

X
Top