ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നേട്ടത്തിലേക്ക് തിരിച്ചെത്തി ഓഹരി വിപണി

മുംബൈ: ആഭ്യന്തര സൂചികകൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നേരിയ നേട്ടത്തോടെ. തുടർച്ചയായുള്ള അഞ്ചു ദിവസത്തെ ഇടിവിനാണ് വിപണി ഇന്നലെ വിരാമമിട്ടത്. ഇനി നിക്ഷേപകരുടെ ശ്രദ്ധ മുഴുവനും പൊതുതിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിലേക്കും തുടർന്ന് വരുന്ന എക്‌സിറ്റ് പോൾ ഫലങ്ങളിലുമാണ്.

വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) വില്പന, സമ്മിശ്ര ആഗോള സൂചനകൾ, നിരക്ക് വെട്ടിക്കുറവിനെക്കുറിച്ചുള്ള പ്രതീക്ഷകൾ, ആഗോള പ്രശ്നങ്ങൾ എന്നിവയെല്ലാം വിപണിയുടെ ചാഞ്ചാട്ടത്തിന് കാരണമായി.

സെൻസെക്‌സ് 76 പോയിൻ്റ് അഥവാ 0.10 ശതമാനം ഉയർന്ന് 73,961.31 ലും നിഫ്റ്റി 42 പോയിൻ്റ് അഥവാ 0.19 ശതമാനം ഉയർന്ന് 22,530.70 ലും വ്യാപാരം അവസാനിപ്പിച്ചു. ഈ ആഴ്ചയിൽ സെൻസെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തോളം ഇടിഞ്ഞു.

നിഫ്റ്റിയിൽ അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ് & സെസ്, ശ്രീറാം ഫിനാൻസ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ ലിമിറ്റഡ്, ബജാജ് ഓട്ടോ എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ദിവീസ് ലാബ്‌സ്, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസൾട്ടൻസി, മാരുതി സുസുക്കി, എൽ ടി ഐ മൈൻഡ്‌ട്രീ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

സെക്ടറൽ സൂചികകൾ ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളുടെ കുതിപ്പിൽ നിഫ്റ്റി ഇന്നലെ നേട്ടത്തിലെത്തി. മാത്രമല്ല നിഫ്റ്റി ബാങ്കിന് 0.6 ശതമാനം നേട്ടമുണ്ടാക്കാനും ഇത് കാരണമായി.

നിഫ്റ്റി റിയൽറ്റി 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ സൂചിക 2 ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്.

ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നീ ഓഹരികളുടെ ഇടിവ് നിഫ്റ്റി ഐടി സൂചികയെ 1.3 ശതമാനം താഴ്ത്തി. നിഫ്റ്റി ഹെൽത്ത് കെയറും നിഫ്റ്റി ഫാർമയും ഒരു ശതമാനം വീതം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് ഫ്ലാറ്റായി ക്ലോസ് ചെയ്തപ്പോൾ ബിഎസ്ഇ സ്‌മോൾ ക്യാപ് 0.8 ശതമാനം നേട്ടമുണ്ടാക്കി. ആദ്യഘട്ട വ്യപാരത്തിൽ 5 ശതമാനത്തിലധികം ഇടിഞ്ഞ ഇന്ത്യ വിക്സ് 1.7 ശതമാനം ഉയർന്ന് 24.6 ൽ ക്ലോസ് ചെയ്തു.

ആഗോള വിപണികൾ ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കേ വ്യാപാരം അവസാനിപ്പിച്ചത് 1.27 ശതമാനം നേട്ടത്തോടെയാണ്. ഓസ്‌ട്രേലിയൻ ഓഹരികളും നേട്ടമുണ്ടാക്കി. ഷാങ് ഹായ്, ഹോംഗ് കോങ്ങ് വിപണികൾ ക്ലോസ് ചെയ്തത് ചുവപ്പിലാണ്.

യുഎസ് വിപണികൾ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്. എസ് ആൻ്റ് പി 500 സൂചിക 5,230 ലെത്തി. നാസ്ഡാക്ക് 100 ഒരു ശതമാനത്തോളം ഇടിഞ്ഞു.

X
Top