ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആഗോള തകര്‍ച്ചയിലും പതറാതെ ഇന്ത്യന്‍ ഐപിഒ വിപണി

മുംബൈ: ആഗോള പ്രാരംഭ പബ്ലിക് ഓഫറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഐപിഒ വിപണി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചതെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ യൂറോപ്പിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധി, പലിശനിരക്കുകള്‍, നിക്ഷേപകരുടെ അപകടസാധ്യത എന്നിവ വലിയതോതില്‍ ഇന്ത്യന്‍ ഐപിഒകളെ സ്പര്‍ശിച്ചില്ല. 2022ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 16 കമ്പനികള്‍ ഐപിഒ നടത്തി.
40,942 കോടി രൂപയിലധികമാണ് ഇവര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വര്‍ധനവാണിത്. 2021ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 19 കമ്പനികള്‍ക്ക് ഐപിഒ വിപണിയില്‍ നിന്ന് 29,038 കോടി രൂപമാത്രമാണ് സ്വരൂപിക്കാനായത്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 21,000 കോടി രൂപയുടെ ഇഷ്യൂ 2022ലെ മൊത്തം ഐപിഒ മൂല്യത്തിന്റെ 50 ശതമാനത്തിലധികമായി. അതുകൊണ്ടുതന്നെ എല്‍ഐസിയെ ഒഴിവാക്കിയാല്‍ ദലാല്‍ സ്ട്രീറ്റിലെ ഐപിഒ മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം കുറവാണ്. അതേസമയം പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും ആഗോള തലത്തിലെയും ഐപിഒ വിപണികള്‍ നഷ്ടത്തിലേയ്ക്ക് വീണു.
യുഎസിന്റെയും യൂറോപ്പിന്റെയും ഐപിഒ മൂല്യത്തില്‍ ആദ്യ അഞ്ച് മാസങ്ങളില്‍ 90 ശതമാനം ഇടിവ് സംഭവിച്ചു. ആഗോളതലത്തില്‍, ഐപിഒ മൂല്യം 2022ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 81 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 283 ബില്യണ്‍ ഡോളറായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 71 ശതമാനം കൂടുതല്‍.

അതേസമയം 2022ലെ ലിസ്റ്റിംഗുകളുടെ എണ്ണത്തിലും കുറവ് സംഭവിച്ചു. 2021ല്‍ 1,237 കമ്പനികള്‍ ലിസ്റ്റ് ചെയ്തപ്പോള്‍ 2022ല്‍ ഇത് 596 ആയി ചുരുങ്ങി.

X
Top