
പ്രകൃതിവാതകത്തിന്റെ രാജ്യത്തെ ആദ്യത്തെ ഡെലിവറി അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ആയ ഇന്ത്യന്‍ ഗ്യാസ് എക്‌സ്‌ചേഞ്ചിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഈ വര്‍ഷം ഡിസംബറിനുള്ളില്‍ നടക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ രാജേഷ് കുമാര്‍ മെഡിരാത്ത അറിയിച്ചു.
ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചി (ഐഇഎക്‌സ്)ന് 47 ശതമാനം ഓഹരി ഉടമസ്ഥത ഐജിഎക്‌സിലുണ്ട്. പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുമ്പോള്‍ ചട്ടമനുസരിച്ച് ഇത് 25 ശതമാനമായി കുറയ്‌ക്കേണ്ടതുണ്ട്.
2025ല്‍ ഐജിഎക്‌സിന്റെ ഐപിഒ നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെന്നും ഒരു വര്‍ഷം കൂടി സമയം ആവശ്യപ്പെടുകയായിരുന്നുവെന്നും രാജേഷ് കുമാര്‍ മെഡിരാത്ത അറിയിച്ചു.
2006 രണ്ടാം പാദത്തില്‍ സെബിക്ക് ഐപിഒ അനുമതി തേടി രേഖകള്‍ സമര്‍പ്പിക്കും. 22 ശതമാനം ഓഹരികള്‍ ഐപിഒ വഴി വില്‍ക്കും.
2200-3000 കോടി രൂപയുടെ വിപണിമൂല്യമാണ് ഐജിഎക്‌സിന് ഒടുവില്‍ ബ്രോക്കറേജുകള്‍ നല്‍കിയിരുന്നത്. ഇത് അനുസരിച്ച് 22 ശതമാനം ഓഹരികള്‍ വില്‍ക്കുമ്പോള്‍ കമ്പനിക്ക് ലഭിക്കുന്നത് 600-700 കോടി രൂപയായിരിക്കും.






