സാമ്പത്തിക സമ്മർദ്ദം കടുക്കുന്നു; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുംഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

ടെക്‌സസ് സെനറ്റര്‍ കോര്‍ണിനുമായി ചര്‍ച്ച നടത്തി യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍

ടെക്‌സസ്: യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര, സെനറ്റര്‍ ജോണ്‍ കോര്‍ണിനുമായി ചര്‍ച്ച നടത്തി. ടെക്‌സസും ഇന്ത്യയും തമ്മിലുള്ള ഹൈഡ്രോകാര്‍ബണ്‍ സഹകരണം സംബന്ധിച്ചായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് ക്വാത്ര പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സെനറ്റിലെ ഇന്ത്യ കോക്കസിന്റെ സഹ-അധ്യക്ഷന്‍ കൂടിയാണ് കോര്‍ണിന്‍.നേരത്തെ ധനകാര്യ, പണനയ ഹൗസ് കമ്മിറ്റി ചെയര്‍മാനും പ്രതിനിധി സഭയിലെ ഇന്ത്യ കോക്കസിന്റെ വൈസ് കോ-ചെയറായ ആന്‍ഡി ബാറുമായി ക്വാത്ര സംഭാഷണം നടത്തിയിരുന്നു. യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാര നിക്ഷേപ പങ്കാളിത്തമാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

യുഎസ് ഇന്തയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക താരിഫ് ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരാനിരിക്കെ നടന്ന കൂടിക്കാഴ്ചകള്‍ അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. അതേസമയം ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ വൈറ്റ്ഹൗസ് ന്യായീകരിച്ചു.

എണ്ണ വാങ്ങുന്ന ഇനത്തില്‍ ഇന്ത്യ നല്‍കുന്ന പണം റഷ്യ ഉക്രെയ്‌നെതിരായ യുദ്ധത്തിനായി ചെലവഴിക്കുകയാണെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തുന്നത്.

യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 25 ശതമാനം തീരുവ ഇതിനോടകം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

X
Top