
ന്യൂഡൽഹി: ഒന്നാം പാദത്തിൽ ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിന്റെ (ഐഇഎക്‌സ്) ഏകീകൃത അറ്റാദായം 11 ശതമാനം വർധിച്ച് 69.12 കോടി രൂപയായി ഉയർന്നു. 2021 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 62.10 കോടി രൂപയായിരുന്നുവെന്ന് ഐഇഎക്‌സ് ബിഎസ്ഇ ഫയലിംഗ് അറിയിച്ചു. അതേപോലെ, പ്രസ്തുത പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം മുൻ വർഷം ഇതേ കാലയളവിൽ 102.87 കോടി രൂപയിൽ നിന്ന് 113.39 കോടി രൂപയായി ഉയർന്നു. എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 2.84 ശതമാനത്തിന്റെ നഷ്ടത്തിൽ 154.00 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 1 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 1 രൂപയുടെ അന്തിമ ലാഭവിഹിതം കമ്പനിയുടെ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തതായി ഐഇഎക്‌സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കൂടാതെ, കമ്പനി 2021-22 ലെ അന്തിമ ലാഭവിഹിതത്തിനുള്ള ഓഹരി ഉടമകളുടെ അവകാശം നിർണ്ണയിക്കുന്നതിനുള്ള റെക്കോർഡ് തീയതിയായി 2022 ഓഗസ്റ്റ് 12 നിശ്ചയിച്ചു.