സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ആഭ്യന്തര ഓഹരി സൂചികകള്‍ വാരാന്ത്യ നേട്ടത്തിൽ

മുംബൈ: പൊതുവില്‍ നഷ്ടത്തിലായ വാരത്തിലെ വ്യാപാരം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വെള്ളിയാഴ്ചയിലെ നേട്ടത്തോടെ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ ഏകദേശം 1 ശതമാനം ഇടിവിന് ശേഷം ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഇന്നലെ തുടക്ക വ്യാപാരത്തില്‍ തന്നെ നേട്ടത്തിലായിരുന്നു.

കയറ്റിറക്കങ്ങള്‍ പ്രകടമായെങ്കിലും സൂചികകള്‍ ചുവപ്പിലേക്ക് വീണില്ല. സെൻസെക്സ് 320.09 പോയിന്റ് അഥവാ 0.49 ശതമാനം ഉയർന്ന് 65,828.41ലും നിഫ്റ്റി 114.80 പോയിന്റ് അഥവാ 0.59 ശതമാനം ഉയർന്ന് 19,638.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൺ ആൻഡ് ടൂബ്രോ, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സൺ ഫാർമ, ഭാരതി എയർടെൽ, ഐടിസി,ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടൈറ്റന്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികൾ ഇടിവ് നേരിടുന്നു.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ പോസിറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കിയോയിലെ നിക്കൈ ഇടിവിലായിരുന്നു. വ്യാഴാഴ്ച യുഎസ് വിപണികൾ പച്ചയിൽ അവസാനിച്ചു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 3,364.22 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് 610.37 പോയിന്റ് അല്ലെങ്കിൽ 0.92 ശതമാനം ഇടിഞ്ഞ് 65,508.32 എന്ന നിലയിലെത്തി.

നിഫ്റ്റി 192.90 പോയിന്റ് അഥവാ 0.98 ശതമാനം ഇടിഞ്ഞ് 19,523.55 ൽ അവസാനിച്ചു.

X
Top