ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അറ്റാദായം 40.8 ശതമാനം ഉയര്‍ത്തി ഇന്ത്യന്‍ ബാങ്ക്

ചെന്നൈ: പ്രമുഖ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1708.8 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40.8 ശതമാനം കൂടുതല്‍.

അറ്റ പലിശ വരുമാനം 26 ശതമാനം വര്‍ദ്ധിച്ച് 5703 കോടി രൂപയായപ്പോള്‍ മൊത്തം നിഷ്‌ക്രിയ ആസ്തി 8.13 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 5.17 ശതമാനമാണ്. അറ്റ നിഷ്‌ക്രി ആസ്തി 2.21 ശതമാനത്തില്‍ നിന്നും 0.70 ശതമാനമായി.കറന്റ്അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്250242 കോടി രൂപ.

5 ശതമാനം വര്‍ദ്ധന. പ്രൊവിഷന്‍ കവറേജ് റേഷ്യോ 702 ബിപിഎസ് മെച്ചപ്പെട്ട് 95.10 ശതമാനമായി. നേരത്തെയിത് 80.80 ശതമാനമായിരുന്നു.

മൊത്തം വരുമാനം 11758 കോടി രൂപയില്‍ നിന്നും 14759 കോടി രൂപയായി വളര്‍ന്നു.

X
Top