ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

1,000 കോടിയുടെ രണ്ടാമത്തെ ഫണ്ട് പുറത്തിറക്കി ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക്

മുംബൈ: സ്ഥാപനത്തിന്റെ രണ്ടാമത്തെ ഫണ്ടായ ഐഎഎൻ ആൽഫ ഫണ്ട് പുറത്തിറക്കി സീഡ്, പ്രാരംഭ ഘട്ട നിക്ഷേപ സ്ഥാപനമായ ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക് (IAN). 1,000 കോടി രൂപയാണ് ഈ ഫണ്ടിന്റെ വലുപ്പം. ഇത് 350 കോടി രൂപയുടെ കോർപ്പസുമായി 2017-ൽ ആരംഭിച്ച മുൻ ഫണ്ടിന്റെ ഇരട്ടിയിലധികം ആണ്.

ക്ലീൻടെക്, എൻവയോൺമെന്റ്, ഹെൽത്ത് ടെക്, അഗ്രിടെക്, എഡ്‌ടെക്, ഫിൻടെക് എന്നിവയുൾപ്പെടെയുള്ള മേഖലകളിലും വെബ്3, സ്പേസ്-ടെക് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിലും ആൽഫ ഫണ്ട് ഈ മൂലധനം വിന്യസിക്കും. എട്ട് വർഷത്തിനുള്ളിൽ പണം നിക്ഷേപിക്കാനാണ് ഐഎഎൻ പദ്ധതിയിടുന്നത്.

6 കോടി രൂപ വരെ സമാഹരിക്കുന്ന കമ്പനികളിൽ 1-2 കോടി രൂപ വരെ നിക്ഷേപിക്കുകയും, അതിലൂടെ റൗണ്ടിൽ മുന്നിലെത്തുകയും ചെയ്യുന്ന തന്ത്രമാണ് ഐഎഎൻ പിന്തുടരുന്നത്. ആൽഫ ഫണ്ടിന്റെ നിക്ഷേപ സംഘത്തിൽ ഐഎഎന്നിന്റെ സഹസ്ഥാപകനും നാസ്‌കോമിന്റെ മുൻ ചെയർമാനുമായ സൗരഭ് ശ്രീവാസ്തവ, എച്ച്സിഎൽ സഹസ്ഥാപകൻ അജയ് ചൗധരി, ഇൻഫോസിസിന്റെ മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യു ബി പ്രവീൺ റാവു എന്നിവർ ഉൾപ്പെടുന്നു

സ്ഥാപനത്തിന്റെ ഫണ്ട് 1 സ്പിന്നി, ദ്രുവ, യൂണിഫോർ എന്നീ മൂന്ന് യൂണികോണുകൾ ഉൾപ്പെടെ 200-ലധികം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിരുന്നു.

X
Top