നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കുംജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി: കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധി

ന്യൂഡല്‍ഹി: ഇന്ത്യയുമായി വ്യാപാര ഉടമ്പടിയിലെത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍. യുഎസിന്റെ ഉയര്‍ന്ന താരിഫുകള്‍ ഓഗസ്റ്റ് 1 ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

വിപണിയെ ശക്തമായി സംരക്ഷിക്കുക എന്ന ഇന്ത്യയുടെ ചരിത്രപരമായ നയം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വ്യാപാര കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എത്രമാത്രം സജ്ജമാണ് എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. സിഎന്‍ബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിപണി ഭാഗികമായി തുറക്കുന്നതിന് അവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നതിനുള്ള അവരുടെ അഭിലാഷം അളക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടേത് വിപണി സംരക്ഷണനയമാണെന്ന് പറഞ്ഞ ഗ്രീര്‍, എന്നാല്‍ ട്രമ്പ് ആഗ്രഹിക്കുന്നത് നേരെ വിപരീതനയമാണെന്നും വ്യക്തമാക്കി.

26 ശതമാനത്തിന്റെ താരിഫ് ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ കരുതുന്നത്. മാത്രമല്ല, എച്ച് വണ്‍ബി വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

X
Top