അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യ

ന്യൂഡൽഹി: അടുത്ത വർഷം മുതൽ ലാപ്ടോപ്, ടാബ്‌ലറ്റ്, പെഴ്സണൽ കംപ്യൂട്ടർ തുടങ്ങിയവയുടെ ഇറക്കുമതിയിൽ ഇന്ത്യ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

അപ്പിൾ, ഡെൽ, ലെനോവോ തുടങ്ങിയ ഭീമൻമാരെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കാനും 8-10 ബില്യൺ ഡോളർ മൂല്യമുള്ള വ്യവസായത്തെ പുനർനിർമിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.

നിലവിൽ ലാപ്ടോപ്പുകൾക്കും മറ്റ് ഉപകരണങ്ങൾക്കും ഇന്ത്യൻ വിപണി ഇറക്കുമതിയെ ആണ് ആശ്രയിക്കുന്നത്. നമ്മുടെ ആവശ്യത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും വിദേശ ഉത്പന്നങ്ങളാണ്.

ഇതിൽ ഏറിയ പങ്കും ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ആസൂത്രിതമായി നിയന്ത്രണം നടപ്പാക്കി രാജ്യത്തിന്‍റെ ഐടി ഹാർഡ്‌വേർ വിപണിയെ ഗണ്യമായി മാറ്റിമറിക്കുകയാണ് ഉദ്ദേശ്യം.

X
Top