ഇന്ത്യയിൽ വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻആഗോള ഇലക്‌ട്രോണിക്സ് നിർമാണ ഹബ്ബാകാൻ ഇന്ത്യനെല്ല് ഉല്‍പ്പാദനത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്ഇന്ത്യയ്‌ക്കെതിരേ പുതിയ തീരുവ ഭീഷണിയുമായി യുഎസ്തേങ്ങയും തൊണ്ടും ലക്ഷ്യമിട്ട് ‘തെങ്ങിൻ തോപ്പു’മായി കയർ കോർപ്പറേഷൻ

ക്രൂഡ് വില ബാരലിന് 40 ഡോളര്‍ കുറഞ്ഞാല്‍ അധിക നികുതി പിന്‍വലിക്കും

മുംബൈ: ആഗോള വിപണിയില് അസംസ്കൃത എണ്ണവില ബാരലിന് 40 ഡോളര് കുറഞ്ഞാല് രാജ്യത്തെ അസംസ്കൃത എണ്ണ ഉത്പാദകര്ക്കുമേല് ചുമത്തിയ അധിക നികുതി പിന്വലിക്കുമെന്ന് സര്ക്കാര്.
കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി പെട്രോളിനും ഡീസലിനും വ്യോമയാന ഇന്ധനത്തിനും ഏര്പ്പെടുത്തിയ തീരുവയോടൊപ്പം കഴിഞ്ഞയാഴ്ചയാണ് ലാഭത്തിന്മേല് അധിക നികുതി സര്ക്കാര് ഏര്പ്പെടുത്തിയത്.
റഷ്യ-യുക്രൈന് സംഘര്ഷത്തെതുടര്ന്ന് അസംസ്കൃത എണ്ണവില ബാരിന് 120 ഡോളര് നിലവാരത്തിലേയ്ക്ക് കുതിച്ചിരുന്നു. ഇപ്പോള് ബാരലിന് 111 ഡോളര് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
റിലയന്സ് ഇന്ഡസ്ട്രീസ് ഉള്പ്പടെയുള്ള രാജ്യത്തെ റിഫൈനറികള്ക്ക് മികച്ച ലാഭം ഇതിലൂടെ ലഭിച്ചതിനെതുടര്ന്നാണ് കൂടുതല് നികുതി സര്ക്കാര് ഏര്പ്പെടുത്തിയത്.
15 ദിവസംകൂടുമ്പോള് വില പരിശോധിക്കുമെന്നും കുറയുന്ന സാഹചര്യമുണ്ടായാല് നികുതി പിന്വലിക്കുമെന്നും റവന്യു സെക്രട്ടറി തരുണ് ബജാജ് വ്യക്തമാക്കി.

X
Top