അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

25 ദശലക്ഷം ആളുകളെ ദാരിദ്രത്തില്‍ നിന്നും കരകയറ്റിയതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും താമസിയാതെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഡല്‍ഹി സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

“2014ല്‍ പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് അഞ്ചാമത്തെയും നാലാമത്തെയും സ്ഥാനത്തേക്കും ഇപ്പോള്‍ വളരെ വേഗം, മൂന്നാം സ്ഥാനത്തേയ്ക്കും രാജ്യം കുതിക്കുകയാണ്” ധനമന്ത്രി പറഞ്ഞു. 25 ദശലക്ഷം ആളുകളെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം, പൊതുമേഖലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ 7-8 വര്‍ഷം മുമ്പത്തേക്കാള്‍ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4.4 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം സര്‍ക്കാര്‍ കൈവരിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2025-26 കാലയളവില്‍ ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനം അഥവാ 15.69 ലക്ഷം കോടി രൂപയായി കേന്ദ്രം കണക്കാക്കുന്നു.

X
Top