ഡോളറൊന്നിന് 87 രൂപ നിരക്കില്‍ രൂപ, നാല് മാസത്തെ താഴ്ന്ന നിലഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപ

യുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളി

മുംബൈ: ഗവേഷണ സ്ഥാപനമായ കനാലിസിന്റെ കണക്കനുസരിച്ച്, അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതായി. ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങിയതും ചൈന-യുഎസ് വ്യാപാര യുദ്ധവുമാണ് നേട്ടത്തിനിടയാക്കിയത്.

2025 ലെ രണ്ടാം പാദത്തില്‍ യുഎസ് ഇറക്കുമതിയുടെ 44 ശതമാനം ഇന്ത്യയില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്ഫോണുകളാണ്. ഒരു വര്‍ഷം മുമ്പ് 13 ശതമാനമായിരുന്ന സ്ഥാനത്താണിത്. ഇതേകാലയളവില്‍ ചൈനയുടെ പങ്ക് 61 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കുറഞ്ഞു.

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇതേ കാലയളവില്‍ 240 ശതമാനം വര്‍ധനവാണുണ്ടായത്. അതായത് ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 7 ബില്യണ്‍ ഡോളറിന്റേതായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍.

ഐഫോണ്‍ കയറ്റുമതിയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റിയ ആപ്പിളിന്റെ നീക്കമാണ് ഈ മാറ്റത്തിന് പ്രധാന കാരണം.ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്ക് ചൈനയെ ആണ് ആശ്രയിക്കുന്നതെങ്കിലും അടിസ്ഥാന മോഡലുകളുടെ കയറ്റുമതി ഏറെയും ഇന്ത്യയില്‍ നിന്നാണ് എന്നത് ആപ്പിളിന്റെ ചൈന പ്ലസ് തന്ത്രത്തെക്കുറിക്കുന്നു.

മാത്രമല്ല, താരിഫുകളെ പ്രതിരോധിക്കാനായി 2025 ന്റെ ആദ്യപകുതിയില്‍ തന്നെ കമ്പനി യുഎസ് ഇന്‍വെന്ററികള്‍ വര്‍ദ്ധിപ്പിച്ചു.

തുടര്‍ന്ന് 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് 5 ബില്യണ്‍ ഡോളറിലധികം വരുന്ന കയറ്റുമതി നടത്തി. മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുടെ 70 ശതമാനം. കഴിഞ്ഞവര്‍ഷം കമ്പനി 3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്.

സാംസങ്, മോട്ടോറോള തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എങ്കിലും ആപ്പിളിനെ അപേക്ഷിച്ച് അളവ് കുറവാണ്.

ഫോക്സ്‌കോണും ടാറ്റ ഇലക്ട്രോണിക്സും ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതോടെ ഐഫോണ്‍ കയറ്റുമതി ഇനിയും ഉയരാനാണ് സാധ്യത. ഇത് ആഗോള വിതരണ ശൃഖലയിലെ മാറ്റത്തെക്കുറിക്കുന്നു.

X
Top