എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

ഷെല്‍ട്ടര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ ഐപിഒ ഡിസംബർ 13 മുതല്‍

താങ്ങാവുന്ന വിലയിലുള്ള ഭവനങ്ങള്‍ക്കായി വായ്‌പ നല്‍കുന്ന സ്ഥാപനമായ ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ അടുത്തയാഴ്‌ച ഇനീഷ്യല്‍ പബ്ലിക്‌ ഓഫറു (ഐപിഒ)മായി എത്തുന്നു.

ഐപിഒ ഡിസംബര്‍ 13ന്‌ ആരംഭിച്ച്‌ 15ന്‌ ക്ലോസ്‌ ചെയ്യും. 469-493 രൂപയാണ്‌ ഇഷ്യു വില. 30 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

1200 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 800 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 400 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഒ എഫ്‌ എസ്‌ വഴി ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള ഓഹരികളാണ്‌ വിറ്റഴിക്കുന്നത്‌. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഡിസംബര്‍ 18ന്‌ ആയിരിക്കും ഐപിഒക്ക്‌ അപേക്ഷിച്ചവരില്‍ അര്‍ഹരായവര്‍ക്ക്‌ ഓഹരികള്‍ അനുവദിക്കുന്നത്‌. ഡിസംബര്‍ 19ന്‌ ഇത്‌ നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്യും. ഡിസംബര്‍ 20ന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

കഴിഞ്ഞ ഓഗസ്റ്റില്‍ ഐപിഒ നടത്തുന്നതിനുള്ള അപേക്ഷ സെബിക്ക്‌ നല്‍കിയ ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‌ അനുമതി ലഭിച്ചത്‌ നവംബറിലാണ്‌.

നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ 50 ലക്ഷം രൂപ വരെയുള്ള ഭവന വായ്‌പയാണ്‌ ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ നല്‍കുന്നത്‌.

കമ്പനിയുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും സ്വയം തൊഴില്‍ ചെയ്യുന്നവരാണ്‌. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 32 ശതമാനം വളര്‍ച്ചയുണ്ടായി.

606 കോടി രൂപയാണ്‌ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 21 ശതമാനം വളര്‍ച്ചയോടെ 155 കോടി രൂപ ലാഭം കൈവരിച്ചു.

ഐപിഒ വഴി സമാഹരിക്കുന്ന തുക ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

X
Top