
കൊച്ചി: ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമാക്കി റീട്ടെയില്‍ മേഖലയില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന അഫോഡബിള്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് 1800 കോടി രൂപ സമാഹരിക്കുന്നതിന് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
5 രൂപ മുഖവിലയുള്ള 1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 800 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.






