ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

അമേരിക്കൻ പൗരത്വത്തിൽ ഇന്ത്യ രണ്ടാമത്

  • ഒന്നാമത് മെക്സിക്കോ

വാഷിംഗ്ടൺ: 2023-ൽ 59,000-ത്തിലധികം ഇന്ത്യക്കാര്‍ യു.എസ് പൗരത്വം സ്വീകരിച്ചു. ഇതോടെ മെക്സിക്കോയ്ക്ക് ശേഷം പുതിയ പൗരന്മാരുടെ പ്രധാന ഉറവിട രാജ്യമെന്ന നിലയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.

  • യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യുഎസ് പൗരന്മാരുടെ കണക്ക് വ്യക്തമാക്കുന്നത്.
  • ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 8.7 ലക്ഷം വിദേശ പൗരന്മാര്‍ യു.എസ് പൗരന്മാരായി. മുൻ വർഷത്തെ അപേക്ഷിച് ഇത് ഒരു ലക്ഷം കുറവാണ്.
  • കഴിഞ്ഞ വര്ഷം യുഎസ് പൗരത്വം സ്വീകരിച്ച മെക്സിക്കൻ പൗരന്മാരുടെ എണ്ണം 1.1 ലക്ഷം വരും. കൂടാതെ, പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട അമേരിക്കൻ പൗരന്മാരിൽ 44,800 ത്തിലധികം ആളുകള്‍ ഫിലിപ്പീൻസിൽ നിന്നുള്ളവരത്രെ.
  • 35,200 ആളുകള്‍ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ളവരുമാണ്. 2022, 2023 സാമ്പത്തിക വര്‍ഷങ്ങളിലെ നാചുറലൈസേഷന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ നാലിലൊന്ന് വരും. കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് ഗ്രീന്‍ കാര്‍ഡ് കൈവശം വച്ച ശേഷം മാത്രമേ ഒരു വ്യക്തിക്ക് അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കൂ.
  • അമേരിക്കൻ പൗരനെ വിവാഹം കഴിച്ചാൽ ഇത് 3 വർഷമായി കുറയും.

X
Top