റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്ഷത്തെ ഉയര്ന്ന നിലവാരത്തിലെത്തിയതായി കണക്കുകള്. അഞ്ചു ശതമാനത്തിലേറെ വാര്ഷിക വര്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിന ഉപഭോഗം 48.2 ലക്ഷം ബാരലായി.

എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്ഡ് അനാലിസിസ് സെല് സമാഹരിച്ച കണക്കുകള് പ്രകാരമാണ് ഈ വിലയിരുത്തല്. 1998 മുതലുള്ള കണക്കുകളാണ് ഇതിനായി പരിശോധിച്ചത്.

റഷ്യയില് നിന്നുള്ള ഇറക്കുമതിയിലൂടെയുള്ള ലാഭം മൂലം ഏറെക്കാലമായി എണ്ണവിലയില് സ്ഥിരതവന്നതും ശക്തമായ ആഭ്യന്തര ഉപഭോഗവുമാണ് ഇതിന് കാരണമായി പറയുന്നത്.

മാര്ച്ചോടെ പ്രതിദിനം 51.7 ലക്ഷം ബാരലായി ഉപഭോഗം ഉയരുമെന്നും മണ്സൂണ് ശക്തിപ്രാപിക്കുന്നതോടെ ഏപ്രില്-മെയ് മാസങ്ങളില് 50 ലക്ഷം ബാരലായി കുറയുമെന്നും വിലയിരുത്തലുണ്ട്.

ഫെബ്രുവരിയില് പെട്രോളിന്റെ ഉപഭോഗം 8.9ശതമാനം ഉയര്ന്ന് 28 ലക്ഷം ടണ്ണായി. ഡീസലിന്റേതാകട്ടെ 7.5ശതമാനം ഉയര്ന്ന് 69.8 ലക്ഷം ടണ്ണുമായി.

പാചക വാതകത്തിന്റെ വില്പന 0.1ശതമാനം ഇടിഞ്ഞ് 23.9 ലക്ഷം ടണ്ണായി.

X
Top