Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

വ്യവസായ മേഖലയെ സാങ്കേതിക മുന്നേറ്റങ്ങളിലേക്ക് നയിക്കാൻ ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ

തിരുവനന്തപുരം: ഇന്ത്യയിലെ വ്യാവസായിക മേഖലയെ സാങ്കേതിക മുന്നേറ്റങ്ങളിലേക്കും ആഗോള മത്സരാധിഷ്ഠിതത്വത്തിലേക്കും നയിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ അടുത്ത പതിപ്പിനായി ഒരുങ്ങുന്നു. 2026 ജനുവരി 16,17,18 തിയ്യതികളിലായി അങ്കമാലി കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പ്രദർശനം നടത്തുന്നത്. ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാൽ എക്സ്പോ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസത്തെ ഇൻഡസ്ട്രിയൽ മെ​ഗാ സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയനും സമാപന സമ്മേളനം കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും.

വ്യവസായ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, റെവന്യൂ മന്ത്രി കെ രാജൻ, വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും. വ്യവസായം, നിർമാണം, എൻജിനിയറിംഗ് എന്നീ മൂന്ന് പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന സമഗ്ര ട്രേഡ് പ്ലാറ്റ്ഫോമായ ഈ എക്‌സ്‌പോ, ഗ്ലോബൽ വിദഗ്ധർ, ഏറ്റെടുത്തുവരുന്ന നിർമാണ സാങ്കേതികവിദ്യകൾ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, കോബോട്ടുകൾ‌, പ്രിസിഷൻ എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ എന്നിവയുടെ അവലോകനവും എക്സ്പോയുടെ ഭാ​ഗമാണ്. കേരളത്തിലെ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങളെ ആധുനികവത്കരിക്കാനും, പുതിയ വിപണികളുമായി ബന്ധിപ്പിക്കാനും, ഉത്പാദന ശേഷി വർധിപ്പിക്കാനും സഹായിക്കുന്ന ഒരു തന്ത്രപരമായ വേദിയെന്ന നിലയിൽ കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷ(കെഎസ്എസ്ഐഎ)നും മെട്രോ മാർട്ടും, കേരള വ്യവസായ വകുപ്പിന്റെയും കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

ബിസിനസ്- ടു- ബിസിനസ് ഇടപെടലുകൾ ശക്തിപ്പെടുത്തുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഈ വർഷത്തെ എക്‌സ്‌പോയിൽ 350-ൽ അധികം എക്‌സിബിറ്റർമാർ പങ്കെടുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഡസ്ട്രിയൽ മെഷീനറി, ഇലക്ട്രിക്കൽ-ഇലക്ട്രോണിക് സിസ്റ്റങ്ങൾ, സുരക്ഷാ സാങ്കേതികവിദ്യകൾ, സപ്ലൈ ചെയിൻ സൊല്യൂഷനുകൾ, അളവ്-നിയന്ത്രണ ഉപകരണങ്ങൾ, ഗ്രീൻ ഇൻഡസ്ട്രിയൽ ഇന്നൊവേഷനുകൾ തുടങ്ങിയ മേഖലകളിൽ നിന്നായിരിക്കും പ്രധാന പങ്കാളിത്തം. ബിസിനസ് വിഭാ​ഗത്തിനായി രാവിലെ 10 മുതൽ വൈകിട്ട് 6 വരെ തുറന്നിരിക്കുന്ന ഇവന്റിൽ 15,000- ൽ അധികം സന്ദർശകർ എത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നത്. നിർമാണ മേഖലയിൽ വ്യാപകമായി പ്രചാരത്തിലാകുന്ന സെൻസർ-ബേസ്ഡ് നിരീക്ഷണ സിസ്റ്റങ്ങൾ, ഡിജിറ്റൽ ട്വിൻ ടെക്നോളജി, റോബോട്ടിക് മെറ്റീരിയൽ ഹാൻഡ്ലിംഗ്, പ്രൊഡക്ഷൻ ലൈനുകളുടെ സോഫ്റ്റ്‌വെയർ ഇന്റഗ്രേഷൻ എന്നിവയുടെ തത്സമയ ഡെമോകൾ പ്രദർശനത്തിൽ ഉൾപ്പെടും. ഇതുകൂടാതെ സൂക്ഷ്മ-ഇടത്തരം-ചെറുകിട സംരംഭങ്ങൾക്ക് (എംഎസ്എംഇ) അനുയോജ്യമായ ഫിനാൻസിംഗ് ഓപ്ഷനുകൾ, സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, സ്റ്റാർട്ടപ്പുകൾക്കുള്ള ടെക് പിന്തുണ എന്നിവയും സ്റ്റാളുകളിൽ വിശദീകരിക്കും.

എക്സോപയുടെ വാർഷിക പതിപ്പ്, ഇന്ത്യയിലെ ഇൻഡസ്ട്രിയൽ വളർച്ചാ പ്രവണതകൾ, നയപരമായ മാറ്റങ്ങൾ, സാങ്കേതിക നവീകരണങ്ങൾ എന്നിവയെക്കുറിച്ച് വ്യവസായ-നയ നിർണയ വൃത്തങ്ങൾ തമ്മിൽ നേരിട്ടുള്ള സംവാദത്തിനും വിലയിരുത്തലിനും അവസരം നൽകും. കേരളത്തിലെ വ്യവസായ ഭൂദൃശ്യത്തിൽ ഉയർന്ന് വരുന്ന ഇലക്ട്രോണിക്സ് നിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, ഫുഡ് പ്രോസസ്സിംഗ്, എൻജിനിയറിംഗ് ഉത്പന്നങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കും അന്തർദേശീയ നിലവാരത്തിലുള്ള സാങ്കേതികവിദ്യകൾക്കും വിപണി അവസരങ്ങൾക്കും ഈ എക്‌സ്‌പോ ഒരു പ്രധാന വേദിയായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

X
Top