എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ആഗോള കമ്പനികളുമായി ചേര്‍ന്ന് ചെറുവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ, വിദൂര,പ്രാദേശിക കണക്ടിവിറ്റി മെച്ചപ്പെടുത്തുക ലക്ഷ്യം

ന്യൂഡല്‍ഹി: ചെറിയ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇതിനായി എംബ്രയറുമായി രാജ്യം പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. പ്രാദേശികമായി ജെറ്റുകള്‍ നിര്‍മ്മിക്കാന്‍ സുഖോയ് യും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കൂടാതെ, എയര്‍ബസിന്റെയും ഇറ്റലിയിലെ ലിയോനാര്‍ഡോ എസ്പിഎയുടെയും സംയുക്ത സംരംഭമായ എടിആറിനെ സര്‍ക്കാര്‍ രാജ്യത്തേയ്ക്ക് ക്ഷണിച്ചു. ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുന്ന വിധത്തില്‍ ഇക്കാര്യത്തില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് എംബ്രയര്‍ പറയുന്നു. പ്രാദേശിക ജെറ്റ് വിമാന സര്‍വീസുകള്‍ക്ക് വലിയ സാധ്യതയാണ് ഇന്ത്യയിലുള്ളത്.

ചെറിയ പട്ടണങ്ങളും പ്രദേശങ്ങളും തമ്മിലുളള കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ ഇത് വഴി സാധിക്കും. വിനോദസഞ്ചാരം ശക്തിപ്പെടാനും വിദൂര പ്രദേശങ്ങളിലേക്കുള്ള അതിവേഗ പ്രവേശനം സുഗമമാകാനും പദ്ധതി ഇടയാക്കും. കശ്മീര്‍, ചൈനയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള റൂട്ടുകളിലേയ്ക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുകയാണ് പ്രധാന ഉദ്ദേശം.

2040-ഓടെ ഇന്ത്യയ്ക്ക് 2,210 വിമാനങ്ങള്‍ വേണ്ടിവരുമെന്നും അതില്‍ 80% ചെറിയ ജെറ്റുകളായിരിക്കുമെന്നുമാണ് എയര്‍ബസ് എസ്ഇ കണക്കാക്കുന്നത്.ആഗോള ടര്‍ബോപ്രോപ്പ് നിര്‍മ്മാതാക്കളുടെ താല്‍പ്പര്യം ഇതിനോടകം രാജ്യം ആകര്‍ഷിച്ചിട്ടുണ്ട്.20 യാത്രക്കാരില്‍ താഴെയുള്ള ഈ വിമാന വിപണിയുടെ 80 ശതമാനം വരുതിയിലാക്കാനുള്ള പദ്ധതി ഡി ഹാവിലാന്‍ഡ് എയര്‍ക്രാഫ്റ്റ് ഇതിനോടകം തയ്യാറാക്കി.

നിലവില്‍ പ്രാദേശിക റൂട്ടുകളില്‍ ഏറെയും എടിആര്‍ ചെറുവിമാനങ്ങളാണ്. ഇന്‍ഡിഗോ ഇത്തരത്തിലുള്ള 39 സര്‍വീസുകള്‍ നടത്തുന്നു. ഇവരുടെ എതിരാളികളായ ഡി ഹാവില്ലാന്‍ഡിന്റെ ഡാഷ്-8 ക്യു 400 ടര്‍ബോപ്രോപ്പുകള്‍ സ്‌പൈസ് ജെറ്റ് ലിമിറ്റഡാണ് നടത്തുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് 19 സീറ്റുകളുള്ള ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.

അലയന്‍സ് എയറും സായുധ സേനയുമാണ് ഇവ ഉപയോഗിക്കുക.

X
Top