100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

6 യുഎസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ഒഴിവാക്കി

ന്യൂഡൽഹി: ചെറുപയറും ആപ്പിളും ഉൾപ്പെടെ യുഎസിൽ നിന്നുള്ള ആറ് ഉൽപന്നങ്ങൾക്ക് ചുമത്തിയിരുന്ന അധിക തീരുവ ഇന്ത്യ ഒഴിവാക്കി.

2019ൽ ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിച്ച യുഎസ് നടപടിക്ക് പ്രതികരണമായാണ് 28 യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ അധിക തീരുവ ചുമത്തിയത്.

ചെറുപയർ (10%), ചുവന്നപരിപ്പ് (20%), ഫ്രഷ്/ ഉണങ്ങിയ ബദാം (കിലോഗ്രാമിന് 7 രൂപ), ഷെൽഡ് ബദാം (കിലോഗ്രാമിന് 20 രൂപ), വാൽനട്ട് (20%), ആപ്പിൾ (20%) എന്നിങ്ങനെയായിരുന്നു അധിക തീരുവ.

ജി 20 ഉച്ചകോടിക്കു വേണ്ടി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിൽ എത്തുന്നതിനു മുന്നോടിയായാണ് നടപടി.

രണ്ടു ദിവസം മുൻപാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

X
Top