യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

കൈവശം വയ്ക്കാവുന്ന ഗോതമ്പിന് പരിധി ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഗോതമ്പിന് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവപ്പ് തടയുന്നതിനുമായാണ് നടപടി.

ഉത്തരവ് പ്രകാരം, പ്രോസസ്സര്‍മാര്‍ക്കുള്ള ഗോതമ്പിന്റെ സ്റ്റോക്ക് പരിധി വാര്‍ഷിക സ്ഥാപിത ശേഷിയുടെ 75 ശതമാനമോ പ്രതിമാസ സ്ഥാപിത ശേഷിക്ക് തുല്യമായ അളവോ ആണ്. നിലവിലെ ഉത്തരവ് പ്രകാരം 2024 മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരും.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, വന്‍കിട ചില്ലറ വ്യാപാരികള്‍, പ്രോസസ്സര്‍മാര്‍ എന്നിവര്‍ക്ക് ഉത്തരവ്് ബാധകമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് (ഡിഎഫ്പിഡി) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

X
Top