അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സ്വർണക്കയറ്റുമതിക്ക് സൗദി അറേബ്യയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യ

ന്ത്യൻ ആഭരണ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയായ അമേരിക്കയുമായുള്ള കച്ചവടം പ്രസിഡന്റ് ട്രംപിന്റെ കടുത്ത തീരുവപ്പിടിവാശി മൂലം ‘താറുമാറായതോടെ’ ബദൽ വഴി തേടി ഇന്ത്യ.

ഏഷ്യയിലെ വളരുന്ന വിപണിയായ സൗദിയിലേക്കുള്ള ജെം ആൻഡ് ജ്വല്ലറി കയറ്റുമതി ഉഷാറാക്കാനാണ് നീക്കം. നിലവിൽ 4.5 ബില്യൻ ഡോളറിന്റേതാണ് (ഏകദേശം 39,600 കോടി രൂപ) സൗദിയുടെ ആഭരണ വിപണി. 2030ഓടെ ഇത് 8.3 ബില്യൻ ഡോളറിൽ (73,000 കോടി) എത്തുമെന്നാണ് വിലയിരുത്തൽ.

സൗദിയുടെ ഈ മുന്നേറ്റം അവസരമാക്കി മാറ്റാനാണ് ഇന്ത്യൻ ആഭരണ കയറ്റുമതിക്കാരുടെ ശ്രമം. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് കഴിഞ്ഞമാസം മുതൽ 50% തീരുവ ഈടാക്കിത്തുടങ്ങിയിരുന്നു. ഇത് കയറ്റുമതിക്കാർക്ക് കനത്ത ആഘാതവുമായി.

പ്രതിവർഷം ശരാശരി 10 ബില്യൻ ഡോളറിന്റെ (88,000 കോടി രൂപ) ആഭരണക്കയറ്റുമതിയാണ് ഇന്ത്യ അമേരിക്കയിലേക്ക് നടത്തിയിരുന്നത്. ഇന്ത്യയുടെ മൊത്തം ജെം ആൻഡ് ജ്വല്ലറി കയറ്റുമതിയുടെ 30% വരുമിത്. ട്രംപ് 50% തീരുവ ചുമത്തിയതോടെ യുഎസിലേക്കുള്ള കയറ്റുമതി ഏറക്കുറെ അസാധ്യവുമായി.

ഇതോടെ, കയറ്റുമതി വൈവിധ്യവൽക്കരിച്ച് ബദൽ വിപണി തേടുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സൗദിയിലേക്കും കണ്ണെറിയുന്നത്. 2024-25ൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള ആഭരണ കയറ്റുമതി 45% വർധിച്ച് 15.15 കോടി ഡോളറിൽ (1,300 കോടി രൂപ) എത്തിയിരുന്നുവെന്ന് ജെം ആൻഡ് ജ്വല്ലറി എക്സ്പോർട് പ്രമോഷൻ കൗൺസിലിന്റെ (ജിജെഇപിസി) കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിൽ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ മറ്റ് ആഭരണ വിപണികൾ തീരെ ചെറുതാണ്. അതേസമയം, സൗദി അറേബ്യയിൽ ഏതാനും വർഷങ്ങളായി ആഭരണ ഡിമാൻഡ് വൻതോതിൽ ഉയരുന്നുമുണ്ട്.

ഇതു സുവർണാവസരമാക്കി മാറ്റാനാണ് ഇന്ത്യയുടെ ശ്രമം. ആഭരണങ്ങളിലെ പുത്തൻ ട്രെൻഡുകളോട് സൗദി യുവാക്കൾക്ക് വലിയ താൽപര്യമുണ്ടെന്ന് വിൽപനക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം ശരാശരി 320 ഡോളറുമായി (28,500 രൂപ) ആഭരണ ഉപഭോഗത്തിൽ മുൻനിരയിലുമാണ് സൗദി.

ഇന്ത്യ-സൗദി വ്യാപാരബന്ധവും അടുത്തിടെയായി മികച്ച വളർച്ചയിലാണെന്നതും പ്രതീക്ഷ നൽകുന്നു. നിലവിൽ, സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ഇന്ത്യ. 2024-25ൽ ഉഭയകക്ഷി വ്യാപാരം 42 ബില്യൻ ഡോളർ (3.7 ലക്ഷം കോടി രൂപ) എന്ന റെക്കോർഡിൽ എത്തിയിരുന്നു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയുമാണ് സൗദി.

X
Top