Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

അമേരിക്കന്‍ ബർബൺ വിസ്‌കിയ്ക്ക് തീരുവ വെട്ടിക്കുറച്ച് ഇന്ത്യ

ഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ നിർമിക്കുന്ന ബർബണ്‍ വിസ്കിയുടെ ഇറക്കുമതിത്തീരുവ ഇന്ത്യ 100 ശതമാനമായി കുറച്ചത്.

നേരത്തേ ഇത് 150 ശതമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനത്തിനു മുന്നോടിയായി ഫെബ്രുവരി 13-നാണ് റവന്യു വകുപ്പ് തീരുവ കുറച്ച്‌ ഉത്തരവിറക്കിയത്. വിദേശമദ്യത്തിന് സാധാരണ 100 ശതമാനം ഇറക്കുമതിയാണ് ചുമത്താറുള്ളത്.

അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകള്‍ നടത്താൻ പോകുന്നുവെന്ന് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന്റെ നാലില്‍ ഒന്ന് അമേരിക്കൻ ബർബണ്‍ വിസ്കിയാണ്.

2023-24 ല്‍ മാത്രം 2.5 മില്യണ്‍ ഡോളറിന്റെ ബർബണ്‍ വിസ്കികളാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.

എന്താണ് ബർബണ്‍ വിസ്കി
അമേരിക്കയുടെ തദ്ദേശീയ മദ്യമാണ് ബർബണ്‍ വിസ്കി. ചോളം ഉള്‍പ്പടെയുള്ള ധാന്യങ്ങളില്‍ നിന്ന് വാറ്റിയെടുക്കുന്ന ബർബണുകള്‍ അതിന്റെ നേരിയ മധുരമുള്ള രുചി കാരണം പ്രശസ്തമാണ്. 51 ശതമാനത്തിലേറെയും ചോളമാണ് ഉപയോഗിക്കുക.

കരിച്ച ഓക് ബാരലുകളിലാണ് ബർബണുകള്‍ ഏജിങ്ങിനായി സൂക്ഷിക്കുക. ഒരിക്കല്‍ ഉപയോഗിച്ച ബാരലുകള്‍ പിന്നീട് ഉപയോഗിക്കാൻ പാടില്ല. സ്വാഭാവികമായി ലഭിക്കുന്നതല്ലാത്ത കൃത്രിമ നിറമോ മണമോ രുചിയോ പിന്നീട് ഇതില്‍ ചേർക്കുന്നില്ല.

കെന്റകി സംസ്ഥാനത്തെ ബർബണ്‍ കൗണ്ടിയില്‍ 1800 കളിലാണ് ബർബണ്‍ വിസ്കി ആദ്യമായി നിർമ്മിക്കുന്നത്. പലരും കരുതുന്നത് ബേർബണിലോ കെന്റകി സംസ്ഥാനത്തോ നിർമ്മിക്കുന്ന വിസ്കികള്‍ മാത്രമാണ് ബർബണ്‍ എന്നറിയപ്പെടുന്നത് എന്നാണ്.

എന്നാല്‍ ഇത് ശരിയല്ല. ബർബണ്‍ നിർമ്മാണക്കൂട്ടില്‍ നിർമ്മിക്കുന്ന വിസ്കകളെല്ലാം ബർബണ്‍ വിസ്കി എന്നാണ് അറിയപ്പെടുന്നത്. കെന്റക്കിയിലും ടെന്നസിയിലുമാണ് ഏറ്റവും കൂടുതല്‍ ബർബണ്‍ നിർമ്മാണ ശാലകളുള്ളത്.

1964 ല്‍ യു.എസ് കോണ്‍ഗ്രസ് ബർബണ്‍ വിസ്കിയെ അമേരിക്കയുടെ സവിശേഷ ഉത്പന്നമായി പ്രഖ്യാപിച്ചു. ജാക്ക് ഡാനിയല്‍സ്, ജിം ബീം, മേക്കേഴ്സ് മാർക്ക്, ജെന്റില്‍മാൻ ജാക്ക്, ഓള്‍ഡ് ഫോറസ്റ്റർ തുടങ്ങിയ ബർബണ്‍ വിസ്കികള്‍ക്ക് ഇന്ത്യയിലും ഏറെ ആരാധകരുണ്ട്.

X
Top