ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

രൂപയില്‍ ആദ്യമായി ഇന്ത്യ-യുഎഇ ക്രൂഡ് ഓയില്‍ വ്യാപാരം

ന്യൂഡല്‍ഹി: ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) നടപ്പാക്കിയതിന് ശേഷം ആദ്യ പ്രാദേശിക കറന്‍സി എണ്ണ ഇടപാട് നടന്നു. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്‌നോക്) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഐഒസിഎല്‍) തമ്മിലാണിത്. ഒരു ദശലക്ഷം ബാരല്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയിലെ മുന്‍നിര റിഫൈനര്‍ രൂപയിലാണ് പണം നല്‍കിയത്, വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ 25 കിലോഗ്രാം സ്വര്‍ണ്ണ ഇടപാട് രൂപയില്‍ തീര്‍പ്പാക്കിയിരുന്നു. ഇതിനായി 128.4 ദശലക്ഷം രൂപയാണ് ഇന്ത്യന്‍ വ്യവസായി യുഎഇയിലെ സ്വര്‍ണ്ണ കയറ്റുമതി സ്ഥാപനത്തിന് നല്‍കിയത്.ക്രൂഡ് ഓയിലിന്റെ നാലാമത്തെ വലിയ സ്രോതസ്സും എല്‍എന്‍ജി, എല്‍പിജി എന്നിവയുടെ രണ്ടാമത്തെ വലിയ സ്രോതസ്സുമാണ് യുഎഇ.

35.10 ബില്യണ്‍ യൂഎസ് ഡോളര്‍ ക്രൂഡ് ഓയിലാണ് കഴിഞ്ഞവര്‍ഷം ഇന്ത്യ, യുഎഇയില്‍ നിന്നും വാങ്ങിയത്.മൊത്തം ഉഭയകക്ഷി വ്യാപാരത്തിന്റെ 41.4 ശതമാനം.രൂപയില്‍ വ്യാപാരം നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും സാന്നിധ്യത്തില്‍ 2023 ജൂലൈ 15 ന് ഇരു രാജ്യങ്ങളും എംഒയു ഒപ്പുവച്ചു.

ഇപ്പോള്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ക്ക് പേയ്‌മെന്റ് കറന്‍സി തിരഞ്ഞെടുക്കാം. പ്രാദേശിക കറന്‍സികളിലെ മിച്ച ബാലന്‍സ് കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ഇക്വിറ്റി മാര്‍ക്കറ്റുകള്‍ തുടങ്ങിയ പ്രാദേശിക കറന്‍സി ആസ്തികളിലാണ് നിക്ഷേപിക്കുന്നത്. രൂപയില്‍ വ്യാപാരം നടത്തുന്നത് ഇടപാട് ചെലവും സമയവും കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top