സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

ബസുമതി ഇതര അരി കയറ്റുമതി ഇന്ത്യ നിരോധിച്ചു

ന്യൂഡല്‍ഹി: ബസുമതി ഇതര, വെള്ള അരി കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. ഡയറക്ടേറ്റ്റ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനത്തില്‍ അറിയിച്ചതാണിത്.

“ബസുമതി ഇതര വെളുത്ത അരിയുടെ കയറ്റുമതി  (പകുതി മില്ല് ചെയ്തതോ പൂര്‍ണ്ണമായും മില്ലുചെയ്തതോ ആയ അരി, പോളിഷ് ചെയ്താലും ഇല്ലെങ്കിലും) നിരോധിച്ചിരിക്കുന്നു,”ഡിജിഎഫ്ടി വിജ്ഞാപനത്തില്‍ പറഞ്ഞു.

അതേസമയം വിജ്ഞാപനത്തിന്‌ മുന്‍പുള്ള ലോഡുകള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കും. അരി കയറ്റുമതി ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുന്നതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ പണപ്പെരുപ്പം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് അരിയുടെ കയറ്റുമതി നിരോധിക്കുന്നത്. ഇന്ത്യയുടെ അരി കയറ്റുമതിയുടെ 80 ശതമാനത്തെയും നിരോധനം ബാധിക്കും.

ഈ നീക്കം ആഭ്യന്തര വില കുറയ്ക്കുമെങ്കിലും, ആഗോള ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. ലോക ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് അരി ഒരു പ്രധാന ഭക്ഷണമാണ്. ആഗോള വിതരണത്തിന്റെ 90 ശതമാനം ഉപയോഗിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളും.

എല്‍ നിനോ പ്രതിഭാസം വിളകളെ നശിപ്പിക്കുമെന്ന ആശങ്കയാണ് ആഭ്യന്തര വിലവര്‍ദ്ധനവിന് പിന്നില്‍. ബെഞ്ച്മാര്‍ക്ക് വില ഇതിനകം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്.

X
Top