തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ഇന്ത്യ–ഓസ്ട്രേലിയ വ്യാപാര കരാർ 29ന് പ്രാബല്യത്തിൽ

ന്യൂഡൽഹി: 10 ലക്ഷം തൊഴിലും നികുതിരഹിത വിപണിയും പ്രതീക്ഷിക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപര കരാർ ഡിസംബർ 29ന് പ്രാബല്യത്തിൽ വരും.

ഇരുരാജ്യങ്ങളും അന്തിമനടപടി പൂർത്തിയാക്കി. ഓസ്ട്രേലിയയുമായി നിലവിലുള്ള 2.53 ലക്ഷം കോടി രൂപയുടെ (31 ബില്യൻ ഡോളർ) വ്യാപാരം 4.08 ലക്ഷം കോടി രൂപയായി (50 ബില്യൻ ഡോളർ) വർധിക്കും.

29 മുതൽ ടെക്സ്റ്റൈൽസ്, കൃഷി, മത്സ്യഉൽപന്നങ്ങൾ, ലെതർ, ഫർണിച്ചർ, ജ്വല്ലറി, മെഷീനറി അടക്കം ഇന്ത്യയിലെ ആറായിരത്തോളം ഇനങ്ങൾക്ക് നികുതി രഹിതമായ ഓസ്ട്രേലിയൻ വിപണി തുറന്നുകിട്ടും.

X
Top