റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

റഷ്യന്‍ എണ്ണവാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ ചൈനയ്ക്ക് തൊട്ടുപുറകില്‍ രണ്ടാം സ്ഥാനത്ത്

മുംബൈ: സെപ്തംബറില്‍ 25597 കോടി രൂപയുടെ ഇറക്കുമതി നടത്തിയതോടെ റഷ്യന്‍ എണ്ണവാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ, ചൈനയ്ക്ക് തൊട്ടുപിന്നിലെത്തി. കഴിഞ്ഞമാസം 32,000 കോടി രൂപയുടെ റഷ്യന്‍ ഇന്ധനമാണ് ചൈന ഇറക്കുമതി ചെയ്തത്. റഷ്യന്‍ കല്‍ക്കരിയും ശുദ്ധീകരിച്ച ഇന്ധനങ്ങളും ഇറക്കുമതി ചെയ്യുന്നതിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 36,000 കോടി രൂപയുടെ ഇറക്കുമതി നടത്തിയതോടെയാണിത്.

അതേസമയം റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ കുറവ് വരുത്തിയിട്ടുണ്ട്. ഇറക്കുമതി ഓഗസ്റ്റിനെ അപേക്ഷിച്ച് 9 ശതമാനം ഇടിഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളുടെ വാങ്ങലുകളില്‍ 38% കുറവുണ്ടായതാണ് ഈ ഇടിവിന് പ്രധാന കാരണം, 2022 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വാങ്ങല്‍ നിലയാണിത്.

റഷ്യന്‍ അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി), കല്‍ക്കരി എന്നിവ വാങ്ങുന്ന കാര്യത്തില്‍ ചൈന തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യ രണ്ടാം സ്ഥാനത്തും തുര്‍ക്കി മൂന്നാം സ്ഥാനത്തും യൂറോപ്യന്‍ യൂണിയന്‍, ദക്ഷിണ കൊറിയ എന്നിവ തൊട്ടുപിന്നിലുമെത്തി. പൈപ്പ്‌ലൈന്‍ വാതകവും ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങളും തുര്‍ക്കി വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ട്.

റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ യുഎസ് കടുത്ത നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് പുതിയ വികാസം. ഇതിന്റെ പേരില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50 ശതമാനം തീരുവ ഇപ്പോഴും നിലവിലുണ്ട്. ഇത് യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചു. രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്.

X
Top