ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഇന്‍ഡെല്‍ മണിക്ക് മൂന്നാം പാദത്തില്‍ 85 ശതമാനം ലാഭ വര്‍ധന

കൊച്ചി: ഇന്‍ഡെല്‍ കോര്‍പറേഷനു കീഴിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മുന്‍ വര്‍ത്തെയപേക്ഷിച്ച് 85 ശതമാനം ലാഭ വര്‍ധന.

കമ്പനിയുടെ വരുമാനം മൂന്നാം പാദത്തില്‍ 28.59 ശതമാനം ഉയര്‍ന്ന് 128.95 കോടി രൂപയായി. മൊത്ത ലാഭം ഈ പാദത്തില്‍ 36.23 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19.6 കോടി രൂപയായിരുന്നു ലാഭം.

വായ്പാ വിതരണം ഈ വര്‍ഷം ഇതുവരെ 43 ശതമാനം വളര്‍ച്ചയോടെ 2400 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1410 കോടി രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. മുന്‍ പാദത്തേക്കാളും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്നതിനേക്കാളും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2024 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 36.23 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. കമ്പനിയുടെ ഊര്‍ജ്ജസ്വലമായ ബിസിനസ് മോഡല്‍ കൈവരിച്ച വിജയം കൂടിയാണ് ഈ മികച്ച പ്രകടനമെന്നും അദ്ദേഹം വിലയിരുത്തി.

X
Top