അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മ്യൂസിക് സ്ട്രീമിംഗിനായി പണം മുടക്കുന്നവരുടെ എണ്ണത്തിൽ വർധന

ന്യൂഡൽഹി: മ്യൂസിക് സ്ട്രീമിംഗ് ആപ്പുകൾ പലതും പാട്ടുകൾ വില്പനച്ചരക്കാക്കിയിട്ടും ശ്രോതാക്കളുടെ എണ്ണത്തിൽ കുറവൊന്നുമില്ല.

പാട്ടു കേൾക്കാനായി കാശ് മുടക്കി സബ്സ്ക്രിപ്ഷൻ എടുത്തവരുടെ എണ്ണം കഴിഞ്ഞവർഷം അമേരിക്കയിൽ മാത്രം പത്തു കോടി കടന്നുവെന്ന് റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ആർഐഎഎ) വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പ്രീമിയം സബ്സ്ക്രിപ്ഷൻ തുക വർധിപ്പിച്ചിട്ടും സ്പോട്ടിഫൈയിൽ കാശ് മുടക്കി പാട്ട് കേൾക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടെന്ന് ആർഐഎഎ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സബ്സ്ക്രിപ്ഷൻ തുക വർധിപ്പിച്ചിട്ടും കഴിഞ്ഞവർഷം ആദ്യമായി മുഴുവൻവർഷ ലാഭം (12 മാസ കാലയളവിൽ വരുമാനം ചെലവിനേക്കാൾ അധികമാകുന്നത്) നേടിയെന്ന് സ്പോട്ടിഫൈ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇതിനുപുറമെ പണം മുടക്കിയാൽ മാത്രം സംഗീതം സ്ട്രീം ചെയ്യാൻ കഴിയുന്ന ആപ്പിൾ മ്യൂസിക്കിന്‍റെ സബ്സ്ക്രൈബർമാരുടെ എണ്ണം 2022ലെ എട്ടു കോടിയിൽനിന്ന് കഴിഞ്ഞ വർഷം 10 കോടിക്കടുത്തായി ഉയർന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

യുട്യൂബ് മ്യൂസിക് പ്രീമിയത്തിനും യുട്യൂബ് പ്രീമിയത്തിനുമായി ആഗോളതലത്തിൽ നിലവിൽ 12 കോടിയിലധികം ഉപയോക്താക്കളുണ്ട്.

പാട്ടും വീഡിയോയും സൗജന്യമായി ലഭ്യമാകുമെങ്കിലും പരസ്യങ്ങളൊന്നുമില്ലാതെ പാട്ടുകളും വീഡിയോകളും ആസ്വദിക്കാൻ ഉപയോക്താക്കൾ കൂടുതൽ മുൻഗണന നൽകുന്നുവെന്നാണ് സ്ട്രീമിംഗിനായി കാശ് നൽകുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവ് ചൂണ്ടിക്കാട്ടുന്നത്.

X
Top